കൊല്ലപ്പെട്ട മുബിന്‍ വിയ്യൂരിലെത്തി എന്‍ഐഐ കേസ്
അന്വേഷണം കേരളത്തിലേക്കും
1 min read
കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്‍ചെന്നൈന്മ കോയമ്പത്തൂര്‍ കാര്‍ സ്ഫോടന കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കോയമ്പത്തൂര്‍ ഉക്കടത്ത് കോട്ടമേട് ക്ഷേത്രത്തിന് സമീപം കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഉക്കടം ജിഎം നഗറിലെ ജമേഷ മുബിന്‍ (29)വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ഐഎസ് കേസ് പ്രതി മുഹമ്മദ് അസ്ഹറുദ്ദീനെ കണ്ടതായി സൂചന ലഭിച്ചതിനു പിന്നാലെയാണ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചത്.
കാര്‍ പൊട്ടിത്തെറിച്ച് മരിച്ചത് എന്‍ഐഎ ചോദ്യംചെയ്തയാള്‍; ചാവേറാക്രമണമെന്ന് സൂചന
ഇതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ തൃശൂരില്‍ എത്തി വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാല്‍ വിശദമായ പരിശോധനയില്‍ സ്ഫോടനത്തിനു മുന്‍പ് മുബിന്‍ വിയ്യൂരില്‍ എത്തിയത് എന്‍ഐഐ കേസ് പ്രതി അംജദ് അലിയെ കാണാന്‍ വേണ്ടിയാണെന്നും മുഹമ്മദ് അസ്ഹറുദ്ദീനെ കണ്ടിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ജയിലിലെ സന്ദര്‍ശക റജിസ്റ്റര്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിച്ചിരുന്നു.
സ്ഫോടനം ആസൂത്രണം ചെയ്യുന്നതില്‍ പങ്കുണ്ടെന്നു കരുതുന്ന 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുബിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുഹമ്മദ് ധല്‍ഹ,മുഹമ്മദ് അസ്ഹറുദ്ദീന്‍, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മയില്‍ എന്നിവരാണ് പിടിയിലായത്. 1998 ഫെബ്രുവരി 14ന് 59 പേര്‍ കൊല്ലപ്പെടുകയും 200ല്‍ അധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ ഒന്നാം പ്രതിയും നിരോധിത സംഘടനയായ അല്‍ ഉമ്മയുടെ സ്ഥാപകന്‍ എസ്.എ.ബാഷയുടെ സഹോദരന്റെ പുത്രനാണ് അറസ്റ്റിലായ മുഹമ്മദ് ധല്‍ഹ. കൊല്ലപ്പെട്ട ജമേഷ മുബിനെ ഐഎസ് കേസില്‍ നേരത്തെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നെങ്കിലും വിട്ടയച്ചിരുന്നു.
മുബിനും അറസ്റ്റിലായവരും ശനിയാഴ്ച രാത്രി ചാക്കില്‍ കനമുള്ള വസ്തു പൊതിഞ്ഞ് ചുമന്ന് കാറില്‍ കയറ്റുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ മുബിന്റെ വീട് മാറ്റവുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ പുതിയതായി താമസം മാറ്റിയ വീട്ടിലേക്ക് മാറ്റുകയെന്നായിരുന്നു പ്രതികളുടെ മൊഴി. കാര്‍ സ്ഫോടനത്തിനു ഉപയോഗിച്ച കാര്‍ ഏര്‍പ്പെടുത്തിയത് മുഹമ്മദ് ധല്‍ഹയാണെന്ന് പൊലീസ് പറയുന്നു.