ഭാര്യയ്ക്ക് അവിഹിതമെന്ന് സംശയം; ദൃശ്യം മോഡല്‍ കൊലയില്‍ വിവരങ്ങള്‍ പുറത്ത്  

1 min read

ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്റെ ഭാര്യയ്ക്ക് ബിന്ദുകുമാറുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ്  മുത്തുകുമാറും സംഘവും   ബിന്ദുകുമാറിനെ കൊന്നത്. പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്.  ബിന്ദുകുമാറിന്റെ സുഹൃത്തും   സുഹൃത്തും ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയുമായ മുത്തുകുമാർ ആണ് കേസിലെ മുഖ്യപ്രതി.  

മുത്തുകുമാറിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. അക്കൗണ്ടിൽ പണം അയച്ച ശേഷം ബിന്ദുമോന് കൂടി നൽകാൻ പറഞ്ഞിരുന്നു. ഇതും സംശയം കൂടാൻ കാരണമായി. വളരെ ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്താൻ സുഹൃത്തുക്കളായ മാങ്ങാനം സ്വദേശി വിബിൻ ബൈജു, ബിനോയ് മാത്യു എന്നിവരും മുത്തുകുമാറിനെ സഹായിച്ചിരുന്നു.

കഴിഞ്ഞമാസം ഇരുപത്തിയാറിന് പ്രതികൾ ബിന്ധുമോനെ മുത്തുകുമാർ താമസിക്കുന്ന വാടക വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മദ്യം നൽകിയ ശേഷം മൂവരും ഇയാളെ മർദിച്ച് കൊലപ്പെടുത്തി. ശേഷം അടുക്കളയ്ക്ക് പിന്നിലെ ഷെഡിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

മദ്യവും ചപ്പാത്തിയും വാങ്ങി സെപ്തംബര്‍ 26-ന് വൈകീട്ടോടെ രണ്ട് താറാവിനെ വാങ്ങി കറി വെക്കുകയും ചെയ്തു. എല്ലാവരും ചേര്‍ന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനിടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് മുത്തുകുമാര്‍ പുറത്തേക്ക് പോയി. തിരികെ വന്നപ്പോള്‍ ബിന്ദുമോന്‍ മര്‍ദ്ദനമേറ്റ് മരിച്ച് കിടക്കുന്നതാണ് കണ്ടത് എന്നാണ് മുത്തുകുമാര്‍ പൊലീസിനോട് പറഞ്ഞത്. കൂടെയുള്ളവര്‍ ഭീഷണിപ്പെടുത്തിയപ്പോഴാണ് താന്‍ അയല്‍വീട്ടില്‍ പോയി തൂമ്പയും കമ്പിപ്പാരയും വാങ്ങിയത് എന്നും മുത്തുകുമാര്‍ പറയുന്നു. ഇതെല്ലാം കളവായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്.  

അതേസമയം ആലപ്പുഴ തെക്കന്‍ ആര്യാട് സ്വദേശി ബിന്ദുമോനെ കുഴിച്ചുമൂടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.   അയല്‍വീടുകളില്‍ തല്‍ക്കാല ആവശ്യത്തിന് എന്ന് പറഞ്ഞ് പ്രതി മുത്തുകുമാര്‍ വാങ്ങിയതാണ് ഇവ എന്ന് പൊലീസ് വ്യക്തമാക്കി. ഉപയോഗം കഴിഞ്ഞതിന് ശേഷം ആയുധങ്ങള്‍ വൃത്തിയാക്കി അയല്‍വീടുകളില്‍ തന്നെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.പ്രതിയെ  വീട്ടിലെത്തിച്ച് തെളിവെടുക്കുമ്പോഴാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. 

Related posts:

Leave a Reply

Your email address will not be published.