ജയില്‍ ഡിജിപിയുടെ കൊലപാതകം; വീട്ടുജോലിക്കാരന്‍ പിടിയില്‍; ചോദ്യം ചെയ്യുകയാണെന്ന് പൊലീസ്

1 min read

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ജയില്‍ ഡിജിപി ഹേമന്ത് ലോ?ഹിയയുടെ കൊലപാതകത്തില്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന വീട്ടുജോലിക്കാരന്‍ പിടിയില്‍. ജമ്മു കാശ്മീര്‍ പൊലീസാണ് യാസിര്‍ അഹമ്മദിനെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്യുകയാണ് എന്ന് ജമ്മു എഡിജിപി അറിയിച്ചു. ദുരൂഹ സാഹചര്യത്തില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലാണ് ജയില്‍ ഡിജിപിയെ സ്വവസതിയില്‍ കാണപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ വീട്ടുജോലിക്കാരനായ യാസിര്‍ അഹമ്മദാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. യാസിര്‍ അഹമ്മദിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു.

മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് അക്രമിച്ചത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് യാസിര്‍ അഹമ്മദ് എന്നും ഡിജിപി പറഞ്ഞു. ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്.1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്.

Related posts:

Leave a Reply

Your email address will not be published.