വായില്‍ കമ്പി കുത്തിക്കയറ്റി യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിലായത് വനത്തിനുള്ളില്‍ നിന്ന്

1 min read

മൂന്നാര്‍: ഇടുക്കിയില്‍ മറയൂരില്‍ ആദിവാസി യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. 27 കാരനായ തീര്‍ത്ഥക്കുടി സ്വദേശി രമേശ് ആണ് കൊല്ലപ്പെട്ടത്. മറയൂര്‍ പെരിയകുടിയില്‍ താമസിക്കുന്ന സുരേഷാണ് പിടിയിലായത്. കൊലക്ക് ശേഷം ഒളിവില്‍ പോയ പ്രതിയെ മറയൂര്‍ ഫോറസ്‌ററ് സ്റ്റേഷന് പുറകിലെ കാട്ടില്‍ നിന്നാണ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പെരിയകുടിയില്‍ രമേശിന്റെ അമ്മാവന്റെ പേരിലുള്ള വീട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് രമേശ് എത്തിയത്. ഇവിടെ വച്ച് ഇന്നലെ രാത്രി രമേശും സുരേഷും മദ്യപിച്ചിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സ്വത്ത് സംബന്ധിച്ച് തര്‍ക്കമുണ്ടായതായാണ് സംശയം.

തുടര്‍ന്ന് പ്രകോപിതനായ സുരേഷ് കമ്പി വടികൊണ്ട് ബന്ധുവായ രമേശിനെ അടിച്ചു വീഴ്ത്തിയ ശേഷം വായില്‍ കമ്പി കുത്തി കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഫൊറന്‍സിക് സംഘവും വിരലടയാള വിദഗ്ദ്ധരും എത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Related posts:

Leave a Reply

Your email address will not be published.