മോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വര്‍ണ്ണ മോതിരം; പദ്ധതി തമിഴ്നാട്ടില്‍

1 min read

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ന് ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു സ്വര്‍ണ്ണ മോതിരം സമ്മാനിക്കുമെന്ന് ബി ജെ പിയുടെ തമിഴ്‌നാട് ഘടകം. പദ്ധതി പ്രകാരം 720 കിലോഗ്രാം മത്സ്യവും വിതരണം ചെയ്യും എന്നും ബി ജെ പി നേതാക്കള്‍ പറയുന്നു. പദ്ധതിക്കായി പാര്‍ട്ടി തിരഞ്ഞെടുത്തത് ആര്‍ എസ് ആര്‍ എം ആശുപത്രിയാണ് എന്ന് കേന്ദ്ര സഹ മന്ത്രി എല്‍ മുരുകന്‍പറഞ്ഞത്. മത്സ്യം വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മണ്ഡലമാണ് തിരഞ്ഞെടുത്തത് എന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.

2 ഗ്രാം തൂക്കമുള്ള സ്വര്‍ണ മോതിരമാണ് ഓരോ കുഞ്ഞിനും നല്‍കുക എന്ന് മന്ത്രി അറിയിച്ചു. അതേസമയം ഇത് സൗജന്യമല്ല എന്നും നവജാതശിശുക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതാണ് എന്നും എല്‍ മുരുകന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബര്‍ 17 ന് ആര്‍ എസ് ആര്‍ എം ആശുപത്രിയില്‍ 10 മുതല്‍ 15 വരെ കുട്ടികള്‍ ജനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.