ബിനീഷ് കോടിയേരി സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിലേക്ക്.

1 min read

തലശേരി: കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരി പിന്തുണച്ച പാനലിന് വിജയം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായി ബിനീഷിനെ തിരഞ്ഞെടുക്കുകയും ചെയ്തു. നിലവിലെ സെക്രട്ടറി വി പി അനസ് സെക്രട്ടറിയായി തുടരും. ഫിജാസ് അഹമ്മദ് ആണ് പ്രസിഡന്റ്. ബിനീഷിന്റെ പാനലിനെതിരെ മുന്‍ഭാരവാഹികളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും വിജയം ഒപ്പം നിന്നു.

ബിനീഷിനൊപ്പം കൃഷ്ണരാജും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം 38, 32 വോട്ടുകള്‍ നേടിയാണ്. 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ബിനീഷിന്റെ പാനലില്‍ മത്സരിച്ച 17 പേരും വിജയിച്ചു. പ്രസിഡന്റ് എസിഎം ഫിജാസ് അഹമ്മദിന് 35 വോട്ടുകള്‍ ലഭിച്ചു.

വീണുപിടഞ്ഞ അതേ ഗ്രൗണ്ടില്‍ ഹാര്‍ദിക്കിന്റെ തിരിച്ചുവരവ്! വൈറലായി താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്

സെക്രട്ടറി വിപി അനസിന് 33 വോട്ടും ഖജാന്‍ജി കെ നവാസിന് 34 വോട്ടും ലഭിച്ചു. എതിര്‍പാനലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച വിബി ഇസ്ഹാക്കിന് 13, സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച തലശേരി നഗരസഭാ കൗണ്‍സിലര്‍ സിഓടി ഷബീറിന് 15 വോട്ട് എന്നിങ്ങനെ ലഭിച്ചു.

നേരത്തെ, ബൈലോ പ്രകാരമല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് കാണിച്ച് എന്‍സി ദേവാനന്ദ്, സിഓടി ഷബീര്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കട്ടെ, എന്നാല്‍ തുടര്‍ ഉത്തരവ് പുറപ്പെടുവിക്കാതെ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കരുതെന്നാണ് ഹൈക്കോടതി ഇടക്കാല വിധി.

Related posts:

Leave a Reply

Your email address will not be published.