സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു; പൈലറ്റ് മരിച്ചു
1 min readന്യൂഡല്‍ഹി: സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം തകര്‍ന്നു വീണു. ഒരു പൈലറ്റ് മരിച്ചു. ജെമൈതാങ് സര്‍ക്കിളിലെ ബിടികെ ഏരിയയ്ക്ക് സമീപമുള്ള ന്യാംജാങ് ചു എന്ന സ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
ലൈഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് മരിച്ചത്. സഹപൈലറ്റിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പറക്കലിനിടെ രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.