ഇന്ധനവും ബാറ്ററിയുമെല്ലാം തീര്‍ന്നു; മംഗള്‍യാന്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു

1 min read

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചൊവ്വാപര്യവേഷണം നടത്തുന്ന മാര്‍സ് ഓര്‍ബിറ്റര്‍ മംഗള്‍യാന്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. മംഗള്‍യാന്റെ ഇന്ധനവും ബാറ്ററിയുമെല്ലാം തീര്‍ന്നതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഒരു ദശാബ്ദത്തോളമായി മംഗള്‍യാന്‍ വിക്ഷേപിച്ചിട്ട്. ചൊവ്വയുടെ പ്രതലത്തില്‍ ഇനിയും മംഗള്‍യാന് തുടരാനാവില്ലെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന സൂചന. ഇതോടെ ചൊവ്വാ ദൗത്യം അവസാനിച്ചിരിക്കുകയാണ്. അതേസമയം ഐഎസ്ആര്‍ഒ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൊവ്വാ പര്യവേഷണം പുനരാരംഭിക്കുമോ എന്ന് വ്യക്തമല്ല.

ഇന്ത്യക്ക് എട്ട് വര്‍ഷത്തോളമാണ് മംഗള്‍യാന്റെ സേവനം ലഭിച്ചത്. മംഗള്‍യാന്‍ കാര്യമായ ശാസ്ത്രീയ ഫലങ്ങള്‍ നല്‍കുകയും ചെയ്തിരുന്നതായിട്ടാണ് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആയിരക്കണക്കിന് ചിത്രങ്ങള്‍ മംഗള്‍യാന്‍ പകര്‍ത്തിയിട്ടുണ്ട്. അതേസമയം പ്രതീക്ഷിച്ചതിലും കൂടുതല്‍ സേവനമാണ് മംഗള്‍യാനില്‍ നിന്ന് കിട്ടിയതെന്ന് ഐഎസ്ആര്‍ഒ പറയുന്നു.

മംഗള്‍യാന്റെ ബാറ്ററിയും തീര്‍ന്നിട്ടുണ്ടെന്നും, ഉപഗ്രഹവുമായുള്ള ബന്ധവും നഷ്ടമായി. നേരത്തെ തുടരെ വന്ന ഗ്രഹണങ്ങളാണ് മംഗള്‍യാന്റെ പ്രവര്‍ത്തനം അവസാനിക്കാന്‍ ഇടയാക്കിയത്. ഏഴരമണിക്കൂറാണ് ഈ ഗ്രഹണങ്ങളെല്ലാം നീണ്ടുനിന്നത് ഒരു മണിക്കൂര്‍ 40 മിനുട്ടുള്ള ഗ്രഹം കൈകാര്യം ചെയ്യാനുള്ള പര്യാപ്തത മാത്രമാണ് മംഗള്‍യാന്റെ ബാറ്ററിക്കുള്ളത്. അതില്‍ കൂടുതല്‍ നീണ്ടു നിന്ന ഗ്രഹണമായത് കൊണ്ട് ബാറ്ററി തീര്‍ന്നുപോവുകയായിരുന്നു. ഗ്രഹണം നിശ്ചിത സമയത്തിന് മുകളിലേക്ക് നീങ്ങുന്നതിന് അനുസരിച്ച് ബാറ്ററിയുടെ പ്രവര്‍ത്തനം അവസാനിച്ച് വരും.

ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷ ഘടന, അണുവികിരണങ്ങള്‍ എന്നിവയുടെ പഠനത്തിനായി 2013 നവംബര്‍ അഞ്ചിനാണ് 450 രൂപ ചെലവില്‍ മംഗള്‍യാന്‍ വിക്ഷേപിച്ചത്. 2014 സെപ്റ്റംബര്‍ 24ന് ആദ്യ ശ്രമത്തില്‍ തന്നെ ഉപഗ്രഹത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിച്ചു.

ചൊവ്വയുടെ ഭ്രമണപഥത്തില്‍ ആറുമാസത്തെ കാലാവധിയാണ് മംഗയാന്‍ വിക്ഷേപിക്കുമ്പോള്‍ പ്രതീക്ഷിച്ചിരുന്നു. മോം ഒരു സാങ്കേതി പ്രദര്‍ശന സംരംഭമായിരുന്നു. ഉപരിതല ഭൗമശാസ്ത്രം, ഗ്രഹ രൂപഘടന, അന്തരീക്ഷ മാറ്റങ്ങള്‍, ഉപതരിതല താപനില, അറ്റ്‌മോസ്ഫിയര്‍ എസ്‌കോപ് പ്രൊസസ്സ് എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി ആകെ പതിനഞ്ച് കിലോഗ്രാം ഭാരമുള്ള അഞ്ച് ശാസ്ത്രീയ പേലോഡുകളാണ് വഹിച്ചിരുന്നത്. ഒപ്പം മാര്‍സ് കളര്‍ ക്യാമറ, തെര്‍മല്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്‌പെക്ട്രോമീറ്റര്‍, മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ്, മാര്‍ക്‌സ് എക്‌സോസ്‌ഫെറിക് ന്യൂട്രല്‍ കോമ്പോസിയേഷന്‍ അനലൈസര്‍, ലെയ്മാന്‍ ആല്‍ഫ ഫോട്ടോമീറ്റര്‍ എന്നീ ഉപകരണങ്ങളും മംഗള്‍യാനില്‍ ഉണ്ട്.

Related posts:

Leave a Reply

Your email address will not be published.