എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി മ​ര്‍​ദി​ച്ചെ​ന്ന് അ​ധ്യാ​പി​കയുടെ പരാതി; അന്വേഷണം തുടങ്ങി

1 min read

തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി മ​ര്‍​ദി​ച്ചെ​ന്ന് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​കയുടെ പരാതി. തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​തോ​ടെ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ മാ​സം കോ​വ​ളം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​മെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​രു​വ​രും ഒ​രേ വാ​ഹ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​യ​പ്പോ​ള്‍ എം​എ​ല്‍​എ മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. കോ​വ​ളം സി​ഐ ആ​ണ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​ധ്യാ​പി​ക ഇ​തു​വ​രെ വി​ശ​ദ​മാ​യ മൊ​ഴി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് എം​എ​ല്‍​എ പ്ര​തി​ക​രി​ച്ചു.

Related posts:

Leave a Reply

Your email address will not be published.