സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും; തെരഞ്ഞടുത്തത് ഒറ്റക്കെട്ടായി
1 min readദില്ലി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. നാഷണല്‍ കൗണ്‍സില്‍ ഒറ്റക്കെട്ടായിട്ടാണ് ഡി രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞടുത്തത്. 2010 ല്‍ സുധാകര്‍ റെഡ്ഡിയുടെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സി പി ഐ ദേശീയ കൗണ്‍സിലേക്ക് കേരളത്തില്‍ നിന്ന് 16 പേര്‍ തെരഞ്ഞടുക്കപ്പെട്ടു.
സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, ഇ ചന്ദ്രശേഖരന്‍, കെ പി രാജേന്ദ്രന്‍, കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, പി പി സുനീര്‍, ജെ ചിഞ്ചുറാണി, പി വസന്തം, രാജാജി മാത്യു തോമസ്, പി സന്തോഷ് കുമാര്‍ എം പി, ചിറ്റയം ?ഗോപകുമാര്‍, ടി ടി ജിസ്‌മോന്‍, സത്യന്‍ മൊകേരി എന്നിവരാണ് സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടത്.