ഓണ്‍ലൈന്‍ ഉപയോഗിച്ച് തീവ്രവാദം വ്യാപിക്കുന്നു, തീവ്രവാദത്തിനെതിരെ ലോകാരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് നരേന്ദ്ര മോദി
1 min read
ദില്ലി: തീവ്രവാദത്തിനെതിരെ എല്ലാവരും ഒരുമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയില്‍ നടക്കുന്ന ഇന്റര്‍പോള്‍ പൊതുസഭ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തീവ്രവാദം വ്യാപിക്കുന്നു. അഴിമതി ഒരു പ്രധാന വെല്ലുവിളിയായി മാറി. അഴിമതിയിലൂടെ സമ്പാദിക്കുന്ന പണമാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ലഹരിക്കടത്തും വ്യാപാരവും ഭാവി തലമുറകളെ പോലും ബാധിക്കുന്നു. കുറ്റകൃത്യങ്ങള്‍ക്കും തീവ്രവാദത്തിനും അഴിമതിക്കും എതിരെ ഒരുമിച്ച് കൈകോര്‍ക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.