കുറ്റക്കാരന്‍ എന്ന് തെളിഞ്ഞാല്‍ എല്‍ദോസ് കുന്നപ്പള്ളിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കും- കെ സുരേന്ദ്രന്‍

1 min read

തിരുവനന്തപുരം: പീഡനക്കേസില്‍ ആരോപണവിധേയനായ എല്‍ദോസ് കുന്നപ്പള്ളിയോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി.കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കും.തെറ്റുകാരന്‍ എന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളില്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്!കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ആരോപിക്കുന്നു. എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്..

എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ പരാതി ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെന്ന ഗുരുതര ആക്ഷേപവുമായി പരാതിക്കാരി ഇന്ന് രംഗത്തെത്തി.മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ കേസെടുത്ത ശേഷം കൂടുതല്‍ കാര്യങ്ങള്‍ പുറത്തു പറയുമെന്നും യുവതി പറയുന്നു. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശനിയാഴ്ച പരിഗണിക്കും.തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ ഇന്ന് അഡീഷനല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. യുവതി പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കൊണ്ടാണ് ഹര്‍ജി. പിആര്‍ ഏജന്‍സിയിലെ ജീവനക്കാരി എന്ന നിലയിലാണ് പരിചയപ്പെട്ടതെന്നും തന്റെ ഫോണ്‍ യുവതി മോഷ്ടിച്ചുവെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.

കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. പരാതി പിന്‍വലിക്കാന്‍ എംഎല്‍എ 30 ലക്ഷം രൂപ വാദ്ഗാനം ചെയ്‌തെന്നും ഒത്തുതീര്‍പ്പിന് പൊലീസ് ഇടപെടല്‍ ഉണ്ടായപ്പോഴാണ് ഒളിവില്‍ പോയതെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

Related posts:

Leave a Reply

Your email address will not be published.