സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം കോണ്‍ഗ്രസ് വച്ചു പൊറുപ്പിക്കില്ലെന്ന് സതീശന്
1 min readമലപ്പുറം: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കോണ്‍ഗ്രസ് വച്ചു പൊറുപ്പിക്കില്ലെന്നും സതീശന് പറഞ്ഞു. ഉചിതമായ നടപടി നേതൃത്വം കൈക്കൊള്ളും. കൂടിയാലോചനകള്‍ക്ക് ശേഷം ആവശ്യമായ നടപടികള്‍ എടുക്കുമെന്നും വി.ഡി.സതീശന് പറഞ്ഞു. കെപിസിസി പ്രസിഡന്റ് തീരുമാനം അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.