കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കൂടുതല്‍ സ്ഥാനാര്‍ഥികള്‍; മല്ലികാർജുൻ ഖാർഗെയും മത്സരിച്ചേക്കും
1 min readന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയും മത്സരിച്ചേക്കും. ഖാർഗെ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. ഇക്കാര്യത്തെ കുറിച്ച് ഖാർഗെയോട് ഹൈക്കമാന്റ് സംസാരിച്ചെന്നാണ് സൂചന.
ദിഗ്വിജയ സിംഗ്,ശശിതരൂർ മത്സരം ഏറക്കുറെ ഉറപ്പായതിന് പിന്നാലെയാണ് അപ്രതീക്ഷിത സ്ഥാനാർഥിയായി ഖാർഗെയുടെ പേരും ഉയർന്ന് വരുന്നത്.നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്നാണ്. ജി 23 നേതാക്കളിൽ ഒരാളും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്
ഇത് സംബന്ധിച്ച തീരുമാനങ്ങൾ നേതാക്കൾ യോഗം ചേർന്ന് തീരുമാനിക്കും. ആനന്ദ് ശർമ്മ, മനീഷ് തിവാരി, ഭൂപീന്ദർ സിംഗ് ഹൂഡ, പൃഥ്വിതാജ് ചവാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കും. കോൺഗ്രസ് നേതാവ് അജയ് മാക്കനെയും മത്സരത്തിനായി പരിഗണിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
മുകുൾ വാസ്നിക്കിന്റെ പേരും പരിഗണനയിലുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തീയതി ഇന്നാണ്. ദ്വിഗ് വിജയ് സിങും ശശി തരൂരും ഇന്ന് എഐസിസി ആസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്ന് മൂന്ന് മണിവരെ നാമ നിർദേശ പത്രിക സമർപ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. ഒക്ടോബർ 17 നാണ്.