പിടിച്ചെടുത്തത് ഹിന്ദു നേതാക്കളുടെ ഹിറ്റ്ലിസ്റ്റ്; പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചത് ഇസ്ലാമിക ഭരണത്തിനെന്ന് എന്‍ഐഎ
1 min readകൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ഹിറ്റ് ലിസ്റ്റ് അടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍. എന്‍ഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പിഎഫ്ഐ നേതാക്കളേയും കസ്റ്റഡിയില്‍ വേണമെന്നും നാട് രക്തത്തില്‍ മുങ്ങാതിരിക്കാന്‍ തുടരന്വേഷണം അനിവാര്യമെന്നും കോടതിയില്‍ എന്‍ഐഎ അറിയിച്ചു. ഏതൊക്കെ നേതാക്കളാണ് ഹിറ്റ് ലിസ്റ്റിലുള്ളതെന്ന് എന്‍.ഐ.എ വെളിപ്പെടുത്തുന്നില്ലെങ്കിലും പ്രമുഖരുടെ പേരുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മുമ്പ് ആലപ്പുഴയിലും പാലക്കാടും നടന്ന കൊലപാതകത്തിന് ശേഷം കേരള പോലീസിനും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് സംബന്ധിച്ച് വിവരം ലഭിച്ചി
രുന്നു. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയവരെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് എന്‍.ഐ.എ വ്യക്തമാക്കുന്നത്. പിടിച്ചെടുത്ത രേഖകളെല്ലാം എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയതോടെ അറസ്റ്റുകള്‍ തുടരുമെന്നാണ് സൂചന. അതേസമയം, രാജ്യത്ത് ഇസ്ലാമിക ഭരണത്തിനാണ് പിഎഫ്ഐ ലക്ഷ്യമിട്ടതെന്ന് തെളിയിക്കുന്ന രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇതിനായി അറസ്റ്റിലായവര്‍ പലതവണ ഗൂഡാലോചന നടത്തി. സോഷ്യല്‍ മീഡിയിയല്‍ അടക്കം ഇവര്‍ ഇതിനായി പ്രചാരണം നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളും എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.