വിലങ്ങിട്ടാണ് എത്തിച്ചത്; കൈ വേദനിക്കുന്നെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കോടതിയില്‍

1 min read

കൊച്ചി: വിലങ്ങിട്ടാണ് തങ്ങളെ എന്‍ഐഎ കോടതിയില്‍ എത്തിക്കുന്നതെന്നും അതിനാല്‍ കൈ വേദനിക്കുന്നെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കോടതിയില്‍. അറസ്റ്റിലായ പതിനൊന്ന് പോപ്പുലര്‍ ഫ്രന്റ് നേതാക്കളെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നേതാക്കളുടെ പ്രതികരണം. പ്രതികള്‍ രക്ഷപെടാന്‍ സാധ്യതയുണ്ടെങ്കില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം വിലങ്ങിടാമെന്നും എന്തിനാണ് ഈ പ്രതികള്‍ക്ക് വിലങ്ങിട്ടതെന്ന് കോടതിയെ അറിയിച്ചാല്‍ മതിയെന്നും കോടതി നിര്‍ദേശിച്ചു. പ്രതികളെ ഏഴു ദിവസത്തേക്കാണ് എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്.

കോടതിയിലേക്ക് മുദ്രാവാക്യം വിളിച്ചെത്തിയതിന് നേതാക്കളെ കോടതി താക്കീത് ചെയ്തു. ഇനി മേലാല്‍ ഇത് ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. എന്‍ഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പിഎഫ്‌ഐ നേതാക്കളേയും കസ്റ്റഡിയില്‍ വേണമെന്നും നാട് രക്തത്തില്‍ മുങ്ങാതിരിക്കാന്‍ തുടരന്വേഷണം അനിവാര്യമെന്നും കോടതിയില്‍ എന്‍ഐഎ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിളും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ഹിറ്റ് ലിസ്റ്റ് അടക്കം ഞെട്ടിക്കുന്ന വിവരങ്ങളാണ്. രാജ്യത്ത് ഇസ്ലാമിക ഭരണത്തിനാണ് പിഎഫ്‌ഐ ലക്ഷ്യമിട്ടതെന്ന് തെളിയിക്കുന്ന രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇതിനായി അറസ്റ്റിലായവര്‍ പലതവണ ഗൂഢാലചോന നടത്തി. സോഷ്യല്‍ മീഡിയിയല്‍ അടക്കം ഇവര്‍ ഇതിനായി പ്രചാരണം നടത്തിയതിന്റെ ഡിജിറ്റല്‍ തെളിവുകളും എന്‍ഐഎ കോടതിയില്‍ ഹാജരാക്കി.

Related posts:

Leave a Reply

Your email address will not be published.