കേസ് പിന്‍വലിക്കാന്‍ 25 ലക്ഷം വാഗ്ദാനം’; സമ്മര്‍ദ്ദമെന്ന് ലിതാരയുടെ അമ്മ
1 min readകോഴിക്കോട് : കോച്ചിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഭീഷണിയെന്ന് മരിച്ച ബാസ്ക്കറ്റ് ബോള്‍ താരം കെസി ലിതാരയുടെ അമ്മ. ഹിന്ദി സംസാരിക്കുന്ന രണ്ട് പേര് വീട്ടില്‍ എത്തി ഭീഷണി പെടുത്തിയെന്നാണ് ലിതാരയുടെ അമ്മയുടെ പരാതി. കേസ് പിന്‍വലിക്കണമെന്നാണ് വീട്ടിലെത്തിയവരുടെ ആവശ്യം. പരാതിയില്ലെന്ന് അറിയിച്ച് കേസ് പിന്‍വലിച്ചാല്‍ 25 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും കുടുംബം പറയുന്നു. വീട്ടുകാര്‍ കുറ്റ്യാടി പൊലീസില്‍ പരാതി നല്കി.
കഴിഞ്ഞ, ഏപ്രില്‍ 26 നാണ് പാറ്റ്നയില്‍ ഫ്ലാറ്റില്‍ ബാസ്ക്കറ്റ് ബോള്‍ താരം കെസി ലിതാരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. കോച്ച് രവി സിംഗിനെതിരെ ഗുരുതര ആരോപണമുയ!ര്‍ത്തി, പിന്നാലെ കുടുംബം പരാതി നല്കി. കോച്ച് നിരന്തരം ശല്യം ചെയ്യുകയാണെന്ന് ലിതാര നേരത്തെ പറഞ്ഞിരുന്നെന്നും ബന്ധുക്കള്‍ നല്കിയ പരാതിയിലെ ആരോപണം. കൊല്‍ക്കത്തയിലെ പരിശീലനത്തിനിടെ കോച്ച് അപമര്യാദയായി പെരുമാറി. ലിതാര ഇതിനെ എതിര്‍ത്തു. പിന്നാലെ കോച്ച് രവി സിംഗ് മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇക്കാര്യം വിശദമാക്കി, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാട്ന പൊലീസിനും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.