യുവാവിനെ കഴുത്തില്‍ ബെല്‍റ്റിട്ട് കടലില്‍ മുക്കിക്കൊന്നു: അസം സ്വദേശികള്‍ പിടിയില്‍
1 min readകോഴിക്കോട്: അസം സ്വദേശികള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ ഒരാളെ രണ്ടു പേര്‍ ചേര്‍ന്ന് കടലില്‍ മുക്കിക്കൊന്നു. കൊയിലാണ്ടിയിലാണ് സംഭവം. അസം സ്വദേശിയായ ഡുലു രാജ് ബംഗോഷിയാണ് . ഇന്ന് പുലർച്ചെ 12.30ഓടെ കൊയിലാണ്ടി മായന്‍ കടപ്പുറത്തുണ്ടായ സംഘർഷത്തില്‍ കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം സംഘർത്തിലേക്ക് നീണ്ടപ്പോള്‍ സുഹൃത്തുക്കളായ മറ്റ് രണ്ടുപേർ ചേർന്ന് ഡുലു രാജ് ബംഗോഷിയെ കടലില്‍ മുക്കിക്കൊല്ലുകയായിരുന്നു.
കൊലപാതകത്തില്‍ ഡുലു രാജ് ബംഗോഷിയുടെ സുഹൃത്തുക്കളും അസം സ്വദേശികളുമായ മനോരഞ്ജൻ, ലക്ഷ്മി എന്നിവരെ പോലീസ് പിടികൂടി. മദ്യപിച്ചതിന് ശേഷമുണ്ടായ തർക്കമാണ് യുവാവിന്റെ കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് കൊയിലാണ്ടി പൊലീസ് വ്യക്തമാക്കുന്നത്. കൊയിലാണ്ടി ഹാര്‍ബറിനോട് ചേര്‍ന്ന പാറക്കെട്ടില്‍ അസം സ്വദേശികളായി യുവാക്കള്‍ സംഘം ചേർന്നിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് നയിച്ചു
നാട്ടുകാരാണ് ആദ്യം കൊലപാതക വിവരം അറിഞ്ഞത്. പാറക്കെട്ടിന് സമീപത്ത് നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നാട്ടുകാർ എത്തി നോക്കുമ്പോള്‍ ഒരാള്‍ മണലില്‍ കമിഴ്ന്ന് കിടക്കുന്നതായിരുന്നു കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുകയും ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭിവിച്ചിരുന്നു. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയതിന് ശേഷം മറ്റു രണ്ടുപേർ ചേർന്ന് ദുലുവിനെ കടലില്‍ മുക്കിക്കൊല്ലുകയായിരുന്നു. യുവാവിന്റെ മരണത്തിനുത്തരവാദികളെന്ന് സംശയിക്കുന്ന സുഹൃത്തുക്കളെ ഏറെ സാഹസികമായിട്ടാണ് പൊലീസും നാട്ടുകാരം പിടികൂടിയത്.
പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ പ്രതികളില്‍ ഒരാള്‍ കടലില്‍ ചാടി. ഇയാളെ പൊലീസും നാട്ടുകാരും ചേർന്ന് ഏറെ ശ്രമപ്പെട്ടാണ് പിടികൂടിയത്. അവസരം പോയാലും നോ പറയേണ്ടിടത്ത് പറയണമെന്ന് പൊന്നമ്മ ബാബു: വണ്ണത്തെക്കുറിച്ച് പറഞ്ഞാല്‍ ചോദ്യം ചെയ്യും രണ്ടാമത്തെ ആൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ എത്തിയെങ്കിലും പുറകെ തന്നെയെത്തിയ പൊലീസ് ഇദ്ദേഹത്തേയും പിടികൂടി.