ഒരേ ദിവസം തന്നെ രണ്ട് ലോട്ടറിയടിച്ചു, ഒറ്റദിവസം കൊണ്ട് മില്ല്യണയറായി സ്ത്രീ

1 min read

ലോട്ടറി അടിക്കുന്നവരെ ഭാഗ്യമുള്ളവര്‍ എന്ന് പറയാറുണ്ട്. എന്നാല്‍, ഒരേ സമയം തന്നെ രണ്ട് ലോട്ടറി അടിച്ചാലോ അങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് അങ്ങ് അമേരിക്കയില്‍. ഒരു സ്ത്രീക്ക് അടുപ്പിച്ച് രണ്ട് ലോട്ടറി അടിച്ചു. ഒറ്റ ദിവസം കൊണ്ട് അവരൊരു മില്ല്യണയര്‍ ആയിരിക്കുകയാണ്.

70 കാരിയായ സ്ത്രീക്ക് ആദ്യം ലോട്ടറി അടിച്ചത് 83,43,406 രൂപയാണ്. ആ പണം വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് 2,49,37,514 രൂപ കൂടി ലോട്ടറി അടിക്കുന്നത്. ഡെല്‍വെയറിലെ സ്പീഡി ഗാസില്‍ നിന്ന് വാങ്ങിയ സ്‌ക്രാച്ച് കാര്‍ഡിലാണ് ആദ്യം ഭാഗ്യം സ്ത്രീയെ തേടിയെത്തിയത്. ഒരാഴ്ചയ്ക്ക് ശേഷം സ്ത്രീ തനിക്ക് ലോട്ടറിയിലൂടെ ലഭിച്ച തുക വാങ്ങാന്‍ പോയി. ആ സമയത്ത് ലോട്ടറി അധികൃതരോട് ഏഴ് വര്‍ഷമായി ഡെല്‍വെയര്‍ ലോട്ടറി എടുക്കുന്നുണ്ട് എന്നും ഇപ്പോഴാണ് ഇങ്ങനെ ഭാഗ്യം കടാക്ഷിച്ചത് എന്നും പറഞ്ഞുവത്രെ.

എന്നാല്‍, അതിലും വലുതാണ് ഇനി വരാനുള്ളത് എന്ന് സ്ത്രീക്ക് അറിയില്ലായിരുന്നു. വിജയം ആഘോഷിക്കുന്നതിന് വേണ്ടി ഡോവറിലുള്ള ടൈ?ഗര്‍ മാര്‍ട്ടില്‍ നിന്നും മൂന്ന് സീരിയസ് മണി ടിക്കറ്റ് അവരെടുത്തു. അതിലൊരു ടിക്കറ്റിലാണ് 2,49,37,514 രൂപ സ്ത്രീക്ക് ലഭിച്ചത്.

സ്ത്രീക്കൊപ്പം അവരുടെ അടുത്ത സുഹൃത്ത് കൂടി ഉണ്ടായിരുന്നു. ഇരുവര്‍ക്കും സംഭവിച്ചത് എന്താണ് എന്ന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. സുഹൃത്തും ആ പണം സ്വീകരിക്കാന്‍ സ്ത്രീക്കൊപ്പം എത്തി. വിവരം കേട്ട് ഉന്മാദാവസ്ഥയിലായിപ്പോയി എന്ന് സുഹൃത്ത് പറഞ്ഞു.

ഏതായാലും ഒരേ ദിവസം തന്നെ രണ്ട് ലോട്ടറി അടിച്ച 70 കാരിയുടെ വാര്‍ത്ത കേട്ട് ആളുകളെല്ലാം അവരുടെ ഭാ?ഗ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍.

Related posts:

Leave a Reply

Your email address will not be published.