യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്‍; അച്ഛന്റെ മന്ത്രിസഭയില്‍ മകന്‍ മന്ത്രിയായി സ്ഥാനമേറ്റു

1 min read

ഹരിത നന്ദിനി

തമിഴ്‌നാട്ടില്‍ അച്ഛന്റെ മന്ത്രിസഭയില്‍ മന്ത്രിയായി സ്ഥാനമേറ്റിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍. പിന്‍ തുടര്‍ച്ചക്കാരെന്നോണം പലരും രാഷ്ട്രീയത്തില്‍ വന്നിട്ടുണെങ്കിലും അച്ഛന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയില്‍ എഎല്‍എ ആയും മന്ത്രിയായും ഇരിക്കാനുള്ള അവസരം ഒരു മകന് ലഭിക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കും.. പൊതുവില്‍ ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും ഏറെ ആരാധകരുള്ള വ്യക്തിയാണ് ഉദയനിധി സ്റ്റാലിന്‍. അച്ഛന്റെ പിന്‍തുടര്‍ച്ചാവകാശിയായി രാഷ്ട്രീയത്തില്‍ എത്തിയ വ്യക്തിയായി ഉദയനിധിയെ കണക്കാക്കാന്‍ കഴിയില്ല. തന്റെ പൊതു പ്രവര്‍ത്തന ജീവിതത്തില്‍ ജനങ്ങളീലേക്കിറങ്ങി ചെന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയുമാണ് ഉദയനിധി സ്റ്റാലിന്‍.

അച്ഛന്റെ മന്ത്രിസഭയിലേക്ക് മകന്‍ കൂടി മന്ത്രിയായി കടന്നുവരുമ്പോള്‍ എതിര്‍പാര്‍ട്ടിക്കാര്‍ കുടുംബ വാഴ്ച എന്നൊക്കെ പറഞ്ഞു വിമര്‍ശിക്കുന്നുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ പടുത്തുയര്‍ത്തിയ കോട്ടക്ക് ഒരു കുലുക്കവുമില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കാരണം ഡിഎംകെ പാര്‍ട്ടിയുടെ അടിത്തറ മുത്തുവേല്‍ കരുണാനിധി എന്ന എം കരുണാനിധി ആയിരുന്നു. ഏതാണ്ട് അരനൂറ്റാണ്ട് കാലം ഡിഎംകെ പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനം കരുണാ നിധിയുടെ കൈകളില്‍ ആയിരുന്നു. കരുണാനിധിയുടെ മരണശേഷം സ്റ്റാലിന്‍ പിന്‍തുടര്‍ച്ചക്കാരനായി എത്തിയപ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഡിഎംകെ കാലം ആരംഭിക്കുകയായിരുന്നു. എം. കെ സ്റ്റാലിന്റെ അധികാരമേല്‍ക്കല്‍ ജയലളിതയുടെ പിന്‍തുടര്‍ച്ചയായി ഉടുത്തൊരുങ്ങി ഇറങ്ങിയ ശശികലയെ നിലം പതിശാക്കിക്കൊണ്ടായിരുന്നു.

ഡിഎംകെയിലേക്ക് അച്ഛന്റെയും മുത്തച്ഛന്റെയും പാതയിലേക്ക് ഉദയനിധി കൂടി കടന്നുവരുമ്പോള്‍ തീര്‍ച്ചായും ചിന്തിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. ചെന്നൈ ചേപ്പോക്ക് മണ്ഡലത്തില്‍ എംഎല്‍എ ആയി ജനങ്ങളുടെ പ്രിയപ്പെട്ട പ്രതിനിധിയായിരിക്കെ വലിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലാതെ പെട്ടന്ന് തന്നെ എങ്ങനെ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി? അച്ഛന്റെ മന്ത്രിസഭയില്‍ മകനെ മന്ത്രിയാക്കാനെടുത്ത തീരുമാനം? അതോ ഇനിയും കാത്തിരുന്നാല്‍ മകന്റെ മന്ത്രിസ്ഥാനം വൈകുമോ? രാഷ്ട്രീയത്തില്‍ അച്ഛന്റെ പിന്‍തുടര്‍ച്ചക്കാരനാകാനാണോ മകനെ മന്ത്രിയാക്കിയത്? എന്തെല്ലാം വെല്ലുവിളികളാണ് ഡിഎംകെ പുതു തലമുറക്കുള്ളത്.

1977 നംവംബര്‍ 27ന് ചെന്നൈല്‍ അയിരുന്നു ഉദയനിധി സ്റ്റാലിന്റെ ജനനം. പോയ മാസം 45 വയസ്സിലേക്ക് കടന്ന ഉദയനിധി സ്റ്റാലിനെ കുറിച്ച് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ തമിഴ്‌നാട് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി പറഞ്ഞു, ‘അടുത്ത വര്‍ഷം ഉദയനിധി സംസ്ഥാനത്തെ മന്ത്രിയായി ജന്മദിനം ആഘോഷിക്കും. ആ പരാമര്‍ശത്തിന് ശേഷം ഉദയനിധി പറഞ്ഞ ഒരുകാര്യം ‘ മാമന്നന്‍ എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന് ശേഷം താന്‍ രാഷ്ട്രീയത്തിലും തമിഴ്‌നാട്ടിലെ ജനങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു. അതായത് താന്റെ മന്ത്രിയായുള്ള വരവ് നേരത്തെ തന്നെ മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന ഉദയനിധി മുന്നോട്ട് വെച്ചത് എന്ന് മസ്സിലാക്കാം. മുത്തച്ഛന്റെ പാതയില്‍ സിനിമക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടാണ് ഉദയനിധി സ്റ്റാലിനും തന്റെ ശക്തമായ രാഷ്ട്രീയ ജീവിതത്തിലേക്ക് ഇറങ്ങുന്നത്.

മുത്തച്ഛന്‍ കുരാണാ നിധിയുടെ വഴിയില്‍ സിനിമക്ക് അവധി പ്രഖ്യാപിച്ച് ഉദയനിധിയും

1970കള്‍ മുതല്‍ തന്റെ രാഷ്ട്രീയ ജീവിതത്തെ തന്റെ സിനിമാ രചനയെക്കാള്‍ മുന്നില്‍ വെച്ചിരുന്നു കരുണാനിധി. അതുപോലെ, രാഷ്ട്രീയ കേന്ദ്രീകൃത ജീവിതത്തിലേക്കുള്ള പരിവര്‍ത്തനത്തിന് ഉദയനിധിയും തയ്യാറെടുക്കുന്നു. ഒരു കാല്‍ ഒരു കണ്ണാടി , ഇട്ടു കതിര്‍വേലന്‍ കാതല്‍ , നന്‍ബെണ്ട തുടങ്ങിയ ലൈറ്റ് ഹാര്‍ട്ട്ഡ് റൊമാന്റിക് കോമഡികളില്‍ നടനായി ഉദയനിധി തന്റെ സിനിമാ ജീവിതം ആരംഭിച്ചു. പിന്നീട് ഇത്തരം നായിക്കുപിന്നാലെ പോകുന്ന സിനിമകള്‍ക്ക് അവധികൊടുത്ത് അദ്ദേഹം സൂക്ഷ്മമായ രാഷ്ട്രീയ സന്ദേശങ്ങളുള്ള സിനിമകളിലേക്ക് നീങ്ങി. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലുള്ള തന്റെ യഥാര്‍ത്ഥ ജീവിതത്തിലെ റോളിലേക്ക് കടക്കുകയാണെന്ന് കൂടി ആരാദകര്‍ക്ക് മുന്നില്‍ വരച്ച് കാണിച്ചു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു സിനിമാ ലോകത്ത് തന്റെ മുഖം തന്നെ മാറ്റിയ മനിതന്‍ എന്ന ചിത്രം. ചിത്രത്തില്‍ ഒരു അഭിഭാഷകന്റെ വേഷമാണ് ഉദയനിധി കൈകാര്യം ചെയ്തത്. ഈ ചിത്രത്തിന് ശേഷം തന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉദയനിധി വിളിച്ചു പറയാന്‍ തുടങ്ങി. മനിതന് ശേഷം പിന്നീടങ്ങോട്ട് വന്നതും ഇനി ഡവരാനിരിക്കുന്നതുമായ എല്ലാ സിനിമകളും സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങളാണ്.

സിനിമയിലേക്കുള്ള ഉദയനിധിയുടെ കാല്‍വെയപ് നിര്‍മ്മാതാവായിട്ടാണെങ്കിലും തന്റെ മുഖം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി അഭിനയ രംഗത്തെക്ക് എത്തിയത് എന്നത് പരമമായ സത്യമാണ്. തന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ഗിയന്റ് നിര്‍മ്മിക്കുന്നതില്‍ കൂടുതലും ഇത്തരം ചിത്രങ്ങളാണ് എന്നുള്ളതും മനസ്സിലാക്കാവുന്ന കാര്യമാണ്.

സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലേക്ക്

അച്ഛന്റെ പാതയില്‍നിന്ന മകന്‍ പെട്ടെന്ന് ഒരു ദിവസം ആയിരുന്നില്ല രാഷ്ട്രിയത്തിലേക്ക് എത്തിയത്. അത്രയും തന്നെ പണിപ്പെട്ട് സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ച് കൂടിയാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. നല്ലൊരു നടന്‍ ആകുന്നതിനെക്കാള്‍ മനോഹരമായി പൊതുപ്രവര്‍ത്തകനാകാനും തമിഴ് യുവജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ഉദയനിധിക്ക് കഴിഞ്ഞു എന്നത് പ്രശംസനീയമാണ്.

സിനിമയുടെ കഥനോക്കിയുള്ള അഭിനയം മതിയാക്കി രാഷ്ട്രീയ പ്രതിബന്ധതയുള്ള സിനിമകള്‍ മാത്രം തിരഞ്ഞെടുത്ത് നടന്‍ വിജയ് തന്റെ രാഷ്ട്രീയ താത്പര്യം അറിയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തമിഴ്‌നാട്ടില്‍ കഴിഞ്ഞ ഇലക്ഷനില്‍ വിജയിയുടെ മാസ് എന്‍ട്രിയും യുവതലമുറയുടെ ശ്രദ്ദപിടിച്ചെടുക്കുകയും ചെയ്തിരുന്നു. നടന്‍ വിജയ്ക്കുള്ള രാഷ്ട്രീയ താല്‍പ്പര്യം എത്രയാണെന്ന് തമിഴ്‌നാടിനും ആരാധകര്‍ക്കും അറിയുന്നതാണ്. ചിലപ്പോള്‍ ഇനി നേരിടാന്‍ പോകുന്ന ഇലക്ഷനില്‍ കന്നിക്കാരനായി വിജയുടെ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടായേക്കാം എന്നതും ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് ഇത്തരം സാഹചര്യങ്ങള്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന അവസരത്തില്‍ മകനെ എംകെ സ്റ്റാലിന്‍ രാഷ്ട്രീയ തലപ്പത്തേക്ക് തുടുക്കം കാണിച്ച് എത്തിച്ചതിനും സാധ്യതകള്‍ ഏറെയാണ്.

മുന്‍പ് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് രക്തമായ കാല്‍വെയ്പ് നടത്തിയ നടനായിരുന്നു വിജയ്കാന്ത്. തമിഴ് സിനിമകളിലെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറായിട്ട് കൂടി തന്റെ രാഷ്ട്രീയ ജീവിതത്തിന് വേണ്ടി സിനിമ ജീവിതം അവസാനിപ്പിക്കുകയും സജീവ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഇന്ന് മന്ത്രിസ്ഥാനമേറ്റ നടന്‍ ഉദയനിധി സ്റ്റാലിനും ഇതേ പ്രസ്താവന തന്നെ പറഞ്ഞിരിക്കുകയാണ്.

രാഷ്ട്രീയ ചുവടുവെയ്പ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ അച്ഛനോടൊപ്പം തുടക്കം മുതല്‍ ശക്ത സാനിധ്യമനായി ഉദയനിദി സ്റ്റാലിന്‍ ഉണ്ടായിരുന്നു. തന്റെ കന്നി അംഗത്തില്‍ ചേപ്പോക്ക് ഡ്രിപ്ലിക്കെയിനില്‍ മത്സരിക്കുകയും മികച്ച ജനപിന്‍തുണയോടെ എംഎല്‍എ സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയിലെ കന്നിക്കാരന്‍ കൂടിയായാണ് ചോപ്പോക്കില്‍ ഉദയനിധി എത്തിയതും പ്രവര്‍ത്തിച്ചതും. നിലവില്‍ യുവാക്കള്‍ക്കിടയില്‍ പ്രാചാരം നേടിയ വ്യക്തി ആയത്‌കൊണ്ടുതന്നെ യുവജന ക്ഷേമം കൈകാര്യം ചെയ്യുന്നതില്‍ മികച്ചു നില്‍ക്കാന്‍ ഉദയനിധി സ്റ്റാലിന് സാധിക്കും എന്ന് തന്നെ വിശ്വസിക്കാം.

ലോകം കൊറോണക്കാലത്തെ അഭിമുഖീകരിക്കുന്ന കാലത്ത് തമിഴ്‌നാടിനെ പിടിച്ചുനിര്‍ത്തുവാന്‍ സ്റ്റാലിനും ഉദയനിധിയും പ്രവര്‍ത്തിച്ചത് അഭിനന്ദനാര്‍ഹമാണ്. അന്ന് യുവാക്കള്‍ക്കൊപ്പം നിന്ന് തമിഴ്‌നാട്ടിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചത് ശ്രദ്ദേയമായിരുന്നു.

അച്ഛന്റെ മന്ത്രിസഭയില്‍ മകനും

ഡിഎംകെ വന്‍ നേട്ടമായിരുന്നു പോയ തിരഞ്ഞെടുപ്പില്‍ നേടിയത്. ചേപ്പോക്ക് ഡ്രിപ്ലിക്കൈനില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ഉദയനിധി അച്ഛന്റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി ആകാന്‍ സാധ്യതയുണ്ടെന്ന് പലയിടത്തും സംസാരം ഉണ്ടായിരുന്നു എന്നാല്‍ അത്തരം സംസാരങ്ങളെ മാറ്റി നിര്‍ത്തി ഉദയനിധി ചേപ്പോക്കില്‍ എംഎല്‍എ ആയി പ്രവര്‍ത്തനം ആരംഭിച്ചു.

എംഎല്‍എ ആയിരുന്ന ഒരു വര്‍ഷത്തില്‍ സിനിമാ നിര്‍മ്മാണത്തില്‍ മാത്രം ഒതുങ്ങിനിന്ന ഉദയനിധി സ്റ്റാലിന്‍ ഒരു ചിത്രം മാത്രമാണ് അഭിനയിച്ചത്. അപ്പോഴും സജീവ രാഷ്ട്രീയത്തില്‍ തന്റെ പങ്ക് അദ്ദേഹം അറിയിക്കുന്നുണ്ടായിരുന്നു. സിനിമാ സ്റ്റാര്‍ഡം വിട്ട് പുറത്തുവന്ന് പക്കയായ ഒരു രാഷ്ട്രീയക്കാരനായി തന്നെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. അദ്ദേഹം പിതാവിനൊപ്പം പങ്കെടുക്കാന്‍ പറ്റുന്ന പൊതുപരിപാടികളിലും സ്റ്റാലിന് എത്താന്‍ കഴിയാത്തിടത്തെല്ലാം തന്റെ സജീവ സാനിധ്യം അറിയിക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമായിരുന്നു.

ഉദയനിധിയുടെ തുടക്കം മുതല്‍ മുന്‍നിരയിലേക്ക് കൊണ്ടുവന്ന് പിന്‍തുടര്‍ച്ചാ രാഷ്ട്രീയത്തിന്റെ ചിത്രവും ഇതിനോടകം ഡിഎംകെ തന്നുകഴിഞ്ഞു. എന്നിരുന്നാലും ഡിഎംകെ രാഷ്ട്രീയത്തിലെ മികച്ച തീരുമാനമായി തന്നെയാണ് ഉദയനിധിയുടെ മന്ത്രിസ്ഥാനം ഏല്‍ക്കലിനെ കണക്കാക്കാം. നിലവില്‍ പാര്‍ട്ടിയില്‍നിന്നോ മറ്റ് വൃത്തങ്ങളില്‍ നിന്നോ ഒരു തരത്തിലുമുള്ള എതിര്‍പ്പുകളും നിലവില്‍ ഇല്ല എന്നത് ശ്രേദ്ദേയമാണ്.

കുടുംബവാഴ്ച രാഷ്ട്രീയം

ഡിഎംകെ തന്റെ പിതാവ് കരുണാനിധിയില്‍നിന്ന് സ്റ്റാലിന് കിട്ടാന് അരനൂറ്റാണ്ട് വേണ്ടിവന്നു. അരനൂറ്റാണ്ട് കാലം കരുണാനിധി തന്നെയായിരുന്നു ഡിഎംകെ അദ്ധ്യക്ഷന്‍. അതിന് ശേഷം സ്റ്റാലിന്‍ അധികാരത്തിലേക്ക് എത്തുമ്പോള്‍ പ്രായം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. അച്ഛന്‍ കുത്തകയായി വെച്ച പാര്‍ട്ടിയില്‍ ശക്തമായി അധികാരം പിടിച്ചെടുക്കാന്‍ കാലം കുറച്ചൊന്നുമല്ല സ്റ്റാലിന്‍ പണിപ്പെട്ടത്. ഇതിനിടയില്‍ കുടുംത്തില്‍ വന്ന 2g സ്‌പെട്രം കേസും ജയില്‍ ജീവിതവും അര്‍ബുദരോഗവും ഒന്നും തളര്‍ത്താതെ വ്യക്തമായ രാഷ്ട്രീയ ചിന്തകളിലൂടെ പ്രവര്‍ത്തനങ്ങള്‍ നടത്തിതന്നെയാണ് സ്റ്റാലിന്‍ തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തിയത്.

തനിക്ക് പാര്‍ട്ടിയില്‍ സ്ഥാനം കിട്ടാന്‍ അരപ്പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ മകന് ആ അവസ്ഥയിലേക്ക് എത്തരുത് എന്ന താല്പര്യവുമാണ് ഒരു വര്‍ഷത്തിന് ശേഷമുള്ള മകന്റെ മന്ത്രിയായുള്ള സ്ഥാനമേല്‍ക്കലും. എന്നാല്‍ മകനെ തുടക്കത്തില്‍ തന്നെ മന്ത്രിയാക്കാനുള്ള താല്‍പ്പര്യം സ്റ്റാലിനുണ്ടായിരുന്നു എന്നാല്‍ ആദ്യകാലത്ത് അഴഗിരിയുമായുള്ള പ്രശനങ്ങളും നിലനിന്നിരുന്നത്‌കൊണ്ടും ഉദയനിധി സ്റ്റാലിനിന്റെ മന്ത്രിസഭ സഥാനമേല്‍ക്കല്‍ വൈകി എന്ന് പറയാം. പാര്‍ട്ടി താല്‍പ്പര്യങ്ങളെ മുഴുവനായി അനുകൂലം ആക്കിക്കൊണ്ടും കൂടിയായിരുന്നു ഇത്തരത്തില്‍ ഒരു തീരുമാനം എന്നും പറയാം.

യുവജനക്ഷേമ കായിക വികസന മന്ത്രി

മകന്‍ മന്ത്രി സഭയിലെത്താന്‍ ആഗ്രഹിച്ചത് സ്റ്റാലിനും കുടുബവുമാണ്. എന്നാല്‍ മകനും അച്ഛന്റെ മന്ത്രിസഭയില്‍ എത്തുംമെന്ന് മനസ്സിലാക്കി തുടക്കത്തില്‍ പ്രശ്‌നമുണ്ടാക്കിയിരുന്ന അഴഗിരിയുമായുള്ള പ്രശനങ്ങളും തലപൊക്കിയിരുന്ന എല്ലാ ചെറു പ്രശനങ്ങളും പറഞ്ഞ് അവസാനിപ്പിച്ചുകൊണ്ടായിരുന്നു സ്റ്റാനിന്‍ മകനെ മന്ത്രിസഭയിലെത്തിക്കാനുള്ള തീരുമാനത്തിലെത്തിത്.

തന്റെ പ്രവര്‍ത്തനങ്ങളും യുവജനക്ഷേമ ബോര്‍ഡ് മെമ്പാറായുള്ള പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കിടയില്‍ ഉദയനിധിക്ക് തന്റെതായ സ്ഥാനം ഒണ്ടാക്കി കൊടുത്തു എന്ന് തന്നെപറയാം. അതുകൊണ്ട് തന്നെ ജനങ്ങളുടെ എതിര്‍ അഭിപ്രായങ്ങളൊന്നും തന്നെയില്ലാതെയാണ് ഉദയനിധി മന്ത്രി സ്ഥാനത്തേക്ക് എത്തിയതും. എന്നാല്‍ ഭരണത്തുടക്കത്തിലോ പിന്നീടെപ്പോഴെങ്കിലുമോ ഉദയനിധി മന്ത്രി സഭയിലേക്ക് എത്തുമെന്ന് ഡിഎംകെ എവിടെയും പറഞ്ഞിരുന്നില്ല. യാതൊരു തരത്തിലുള്ള മുന്നറിയിപ്പുകളും ഇല്ലാതെ വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഉദയനിധി സ്റ്റാലിവന്‍ മന്ത്രിസ്ഥാനമേറ്റത്.

ഡിഎംകെ ഭാവി ഉദയനിധി സ്റ്റാലിന്റെ കൈകളില്‍ സുരക്ഷിതം

ഡിഎംകെയുടെ ഭാവി ഉദയനിധി കൈകളില്‍ സുരക്ഷിതം എന്നുതന്നെ തമിഴ് ജനതയും പാര്‍ട്ടിയും വിശ്വസിക്കുന്നു. ഭരണത്തില്‍ എത്തി ഒരു വര്‍ഷത്തില്‍തന്നെ ജനമസ്സുകളില്‍ സ്റ്റാലിനും കൂട്ടരും സ്ഥാനം അറിയിച്ചു കഴഞ്ഞിരിക്കുന്നു. ഭരണത്തില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഭരണതുടര്‍ച്ചയും ഇവര്‍ ഉറപ്പ് വരുത്തി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടും സ്റ്റാലിന് ശേഷം ആര് എന്നതിനുള്ള ചോദ്യവും കൂടിയാണ് ഇന്നത്തെ ദിവസം തമിഴ് രാഷ്ട്രീയം വിളിച്ചു പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.