കേന്ദ്രമന്ത്രിമാരെ പുകഴ്ത്തിയ വഹാബിന്റെ പരാമര്‍ശം ലീഗിന്റെ അഭിപ്രായമല്ല
1 min readമലപ്പുറം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും പുകഴ്ത്തിയ അബ്ദുല്‍ വഹാബിന്റെ പരാമര്‍ശം ലീഗിന്റെ അഭിപ്രായമല്ലെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.തെറ്റ് പറ്റിയെന്നു വഹാബ് ഏറ്റു പറഞ്ഞു.ആവര്‍ത്തിക്കില്ലെന്നു ഉറപ്പു നല്‍കി.വിഷയം അവസാനിച്ചു.വഹാബ് തന്നെ ഇക്കാര്യത്തെ കുറിച്ച് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുന്നണി മാറ്റം ഇല്ല .കോണ്‍ഗ്രസിനെ മറികടന്നു ലീഗ് തീരുമാനം എടുത്തിട്ടില്ല.ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് സര്‍ക്കാരിന് ഒപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
വഹാബ് വിവദം അടഞ്ഞ അധ്യായമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.വഹാബ് വിശദീകരണം നല്‍കി.തങ്ങളുമായി വഹാബ് സംസാരിച്ചു.അത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല.ആ വിഷയം അടഞ്ഞ അധ്യായമെന്നും അദ്ദേഹം പറഞ്ഞു.ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു.മെറിറ്റിന് അനുസരിച്ചാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്.അതില്‍ മുന്നണി പ്രശ്‌നം ഇല്ല .ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്.എതിര്‍ക്കേണ്ട വിഷയം വരുമ്പോള്‍ എതിര്‍ത്തിട്ടുണ്ട്.അനുകൂലിക്കുമ്പോള്‍ അനുകൂലിച്ചിട്ടുണ്ട്. എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.അതിനെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല .ലീഗ് യുഡിഎഫ് അവിഭാജ്യ ഘടകം.ഓരോ വിഷയത്തിന്റെ പേരില്‍ മുന്നണി മാറിയ ചരിത്രം ലീഗിന് ഇല്ല .പിണറായി സര്‍ക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്തത് ലീഗാമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും പുകഴ്ത്തിയാണ് മുസ്ലിംലീഗ് അംഗം പി വി അബ്ദുള്‍ വഹാബ് സംസാരിച്ചത്. നൈപുണ്യ വികസനത്തിനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കേന്ദ്ര സര്‍ക്കാരും നടപ്പാക്കുന്ന പദ്ധതികള്‍ നല്ലതാണെന്ന് അബ്ദുള്‍ വഹാബ് പറഞ്ഞു. എന്നാല്‍ നൈപുണ്യ വികസനത്തിന് ധനമന്ത്രാലയം കൂടുതല്‍ പണം നല്‍കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന്‍ ദില്ലിയില്‍ കേരളത്തിന്റെ അംബാസഡറാണെന്നായിരുന്നു വഹാബിന്റെ പ്രസ്താവന. എന്നാല്‍ വി മുരളീധരന്‍ കേരളത്തില്‍ എത്തുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നുവെന്ന പരാമര്‍ശവും വഹാബ് നടത്തി. ലീഗ് നേതൃത്വം വഹാബിനോട് വിശദികരണം ചോദിച്ച ശേശമാണ് വിവാദം അടഞ്ഞ അധ്യായമെന്ന് പ്രതികരിച്ചത്