കോടിയേരിയുടെ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഭാര്യ വിനോദിനി; അന്ത്യാഭിവാദം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

1 min read

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരഞ്ഞ് ഭാര്യ വിനോദിനി. വിനോദിനിയുടെ കരച്ചിൽ കണ്ടുനിന്നവരുടെയെല്ലാം ഉള്ളുലച്ചു.

കോടിയേരിയുടെ മുഖത്തേക്കു നോക്കി വാവിട്ടു കരഞ്ഞ വിനോദിനിയെ മകൻ ബിനീഷ് കോടിയേരിയും മുൻ മന്ത്രിമാരായ പി.കെ.ശ്രീമതിയും കെ.കെ.ശൈലജയും ചേർന്നാണ് ആശ്വസിപ്പിച്ചത്.

അമ്മയെ മകൻ ബിനീഷ് കോടിയേരി ചേർത്തുപിടിച്ചു. കരഞ്ഞുകരഞ്ഞ് തളർന്നുവീണ വിനോദിനിയെ ബിനീഷും മറ്റുള്ളവരും ചേർന്ന് താങ്ങിപ്പിടിച്ചാണു കൊണ്ടുപോയത്.

ഉച്ച കഴിഞ്ഞു മൂന്നരയോടെയാണ് കോടിയേരിയുടെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരിയില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. നാളെ രാവിലെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച വൈകിട്ട് മൂന്നിനു പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.

Related posts:

Leave a Reply

Your email address will not be published.