ഇത് നെഹ്‌റുവിന്റെ കലത്തെ ഇന്ത്യയല്ലെന്ന് രാഹുലിന് മറുപടിയായി ബിജെപി
1 min readചൈന യുദ്ധത്തിന് കോപ്പുകൂട്ടുമ്പോള്‍ ഇന്ത്യ അവഗണിക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ബിജെപി രം?ഗത്ത്. രാഹുലിന്റെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളതെന്ന് ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.
ചൈനയുമായി അടുപ്പമുണ്ടാകണമെന്ന് രാഹുല്‍ ഗാന്ധിക്ക് തോന്നുന്നു. ചൈന എന്ത് ചെയ്യുമെന്ന് അറിയാവുന്ന തരത്തില്‍ അദ്ദേഹം അടുപ്പം വളര്‍ത്തിയെടുത്തു. ജോഡോ യാത്രക്കിടെ രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇന്ത്യന്‍ സൈനികരുടെ മനോവീര്യം തകര്‍ക്കാനും ഇന്ത്യന്‍ സുരക്ഷയെയും അതിര്‍ത്തി പ്രദേശങ്ങളെയും കുറിച്ച് രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തുന്നു. ഇത് അദ്ദേഹത്തിന്റെ മുത്തച്ഛന്‍ നെഹ്‌റുവിന്റെ കാലത്തെ ഇന്ത്യയല്ല. 37,242 ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചെടുക്കുമ്പോള്‍ അദ്ദേഹം ഉറങ്ങുകയായിരുന്നു 1962 ലെ യുദ്ധത്തെ പരാമര്‍ശിച്ച് റാത്തോഡ് പറഞ്ഞു. ദേശീയ സുരക്ഷയെക്കുറിച്ച് രാഹുല്‍ ഗാന്ധി നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും ബിജെപി വക്താവ് പറഞ്ഞു. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയില്‍ നിന്ന് പണം സ്വീകരിക്കുകയും കരാര്‍ ഉണ്ടാക്കുകയും ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു.
ജോ!ഡോ യാത്രക്കിടെ ജയ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചൈന ഉയര്‍ത്തുന്ന ഭീഷണിയെ കേന്ദ്രസര്‍ക്കാര്‍ നിസ്സാരവത്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തനമ്മില്‍ സംഘര്‍ഷമുണ്ടായി ദിവസങ്ങള്‍ക്കുള്ളിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
‘ചൈന ഒരു നുഴഞ്ഞുകയറ്റത്തിനല്ല യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. അവരുടെ രീതി നോക്കൂ. അവര്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. നമ്മുടെ സര്‍ക്കാര്‍ അത് അംഗീകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ തന്ത്രങ്ങളിലല്ല, സംഭവങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്’ രാഹുല്‍ കുറ്റപ്പെടുത്തി. ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. അവര്‍ നമ്മുടെ പട്ടാളക്കാരെ ആക്രമിക്കുന്നു. ചൈനയുടെ ഭീഷണി വ്യക്തമാണ്. അത് അവഗണിക്കുകയും മറച്ചുവെക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലഡാക്കിലും അരുണാചലിലും ചൈന ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.