തമിഴ്‌നാട്ടില്‍ ഈ രോഗം അതിവേഗം പകരുന്നു മുന്നറിയിപ്പുമായി വിദഗ്ധര്‍
1 min read‘മദ്രാസ് ഐ’ എന്നറിയപ്പെടുന്ന കണ്ണിലെ അണുബാധയായ ‘കണ്‍ജങ്ക്റ്റിവിറ്റിസ്’ (conjunctivitis) വര്‍ദ്ധിച്ചുവരുന്നതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തുടനീളം പ്രതിദിനം 4,0004,500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിച്ചത് മുതല്‍ തമിഴ്‌നാട്ടില്‍ ഏകദേശം 1.5 ലക്ഷത്തോളം ആളുകള്‍ കണ്‍ജങ്ക്റ്റിവിറ്റിസിന് ചികിത്സ തേടി.
ചെന്നൈയിലെ 10 സര്‍ക്കാര്‍ ഒഫ്താല്‍മിക്കുകളില്‍ പ്രതിദിനം 80100 പേര്‍ക്ക് കണ്‍ജങ്ക്റ്റിവിറ്റിസ് ഉണ്ടെന്ന് മന്ത്രി തിങ്കളാഴ്ച പറഞ്ഞു. സേലം, ധര്‍മപുരി എന്നിവിടങ്ങളിലാണ് കേസുകളുടെ എണ്ണം കൂടുതലുള്ളത്. കണ്‍ജങ്ക്റ്റിവിറ്റിസിന്റെ 90 ശതമാനവും അഡിനോവൈറസ് മൂലമാണ് ഉണ്ടാകുന്നത്.
‘രോഗം ബാധിച്ച കണ്ണ് ചുവപ്പും, ചൊറിച്ചിലും കൂടാതെ കണ്ണുനീര്‍ പോലെ കണ്ണില്‍ നിന്ന് ഉണ്ടാകുന്നു. ചിലരില്‍ ഇത് പെട്ടെന്ന് രണ്ടാമത്തെ കണ്ണിലേക്കും പടരുന്നു. പ്രത്യേകിച്ച് കുട്ടികളില്‍ ഇത് അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്…’ ചെന്നൈയിലെ ഡോ. അഗര്‍വാള്‍ ഐ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സര്‍വീസസ് റീജിയണല്‍ ഹെഡും സീനിയര്‍ ഒഫ്താല്‍മോളജിസ്റ്റായ ഡോ. ശ്രീനിവാസന്‍ ജി റാവു പറഞ്ഞു.
കണ്‍ജങ്ക്റ്റിവിറ്റിസ് ബാധിച്ച് പ്രതിദിനം 500 രോഗികളെയെങ്കിലും താന്‍ കാണുന്നുണ്ടെന്ന് ഡോ. റാവു പറഞ്ഞു. എല്ലാ വര്‍ഷവും മഴക്കാലം അവസാനിക്കുമ്പോള്‍ കണ്‍ജങ്ക്റ്റിവിറ്റിസ് കേസുകള്‍ നേരിയ തോതില്‍ വര്‍ദ്ധിക്കുന്നുതായും അദ്ദേഹം പറഞ്ഞു.
കണ്‍ജങ്ക്റ്റിവിറ്റിസ് അല്ലെങ്കില്‍ മദ്രാസ് ഐ പലപ്പോഴും ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. ഇത് ആളുകള്‍ക്കിടയില്‍ അതിവേഗം പടരുന്നു. കണ്ണില്‍ നിന്നുള്ള സ്രവങ്ങളിലൂടെയാണ് കണ്‍ജങ്ക്റ്റിവിറ്റിസ് പടരുന്നത്. ഒരു വ്യക്തി അവന്റെ/അവളുടെ കണ്ണില്‍ സ്പര്‍ശിച്ചാല്‍, അണുബാധയുള്ള വൈറസോ ബാക്ടീരിയയോ മറ്റൊരാള്‍ക്കോ സ്രവവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വസ്തുവിലേക്കോ കൈമാറാന്‍ കഴിയുമെന്നും ഡോ. ശ്രീനിവാസന്‍ പറഞ്ഞു. കണ്‍ജങ്ക്റ്റിവയിലെ വീക്കം മൂലം കണ്ണുകള്‍ ചുവപ്പായി കാണപ്പെടുന്നു. കണ്‍ജങ്ക്റ്റിവയിലെ ചെറിയ രക്തക്കുഴലുകള്‍ കണ്ണിന്റെ വെള്ള ചുവപ്പായി മാറാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.