പെണ്‍കുട്ടികളെ സര്‍വകലാശാലകളില്‍ വിലക്കിയ സംഭവത്തില്‍ ന്യായീകരണവുമായി താലിബാന്‍

1 min read

കാബൂള്‍: പെണ്‍കുട്ടികളെ സര്‍വകലാശാലയില്‍ നിന്ന് വിലക്കിയ നടപടിയെ ന്യായീകരിച്ച് താലിബാന്‍. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തില്‍ നിന്ന് സ്ത്രീകളെ വിലക്കിയ നപടി ആഗോളതലത്തില്‍ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി താലിബാന്‍ മന്ത്രി രംഗത്തെത്തിയത്. വിഷയത്തില്‍ ആദ്യമായാണ് താലിബാന്‍ ഔദ്യോ?ഗികമായി പ്രതികരിക്കുന്നത്. പഠിപ്പിക്കുന്ന ചില വിഷയങ്ങള്‍ ഇസ്‌ലാമിന്റെ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും സര്‍വകലാശാലകളില്‍ ആണും പെണ്ണും ഒരിമിച്ചിരുന്ന് പഠിക്കുന്നത് ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദീം അഫ്?ഗാന്‍ ടെലിവിഷനോട് വ്യക്തമാക്കി. പെണ്‍കുട്ടികളെ വിലക്കിയ നടപടിയെ അപലപിച്ച അന്താരാഷ്ട്ര സമൂഹത്തെയും താലിബാന്‍ വിമര്‍ശിച്ചു. വിദേശികള്‍ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വസ്ത്രധാരണത്തില്‍ താലിബാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിദ്യാര്‍ഥിനികള്‍ പാലിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതുപോലെയാണ് പെണ്‍കുട്ടികള്‍ വസ്ത്രം ധരിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല. സര്‍കലാശാലകളില്‍ എത്തുന്ന പെണ്‍കുട്ടികള്‍ ഹിജാബുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും പാലിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ശാസ്ത്ര വിഷയങ്ങളും എന്‍ജിനീയറിങ്, അഗ്രികള്‍ച്ചര്‍ വിഷയങ്ങളും അഫ്?ഗാന്‍ സ്ത്രീകളുടെ അന്തസ്സിനും സംസ്‌കാരത്തിനും ചേരുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളെ വിലക്കി താലിബാന്‍ ഉത്തരവിട്ടത്. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുത്താന്‍ താലിബാന്‍ സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകളുടെ വിദ്യാഭ്യാസം താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നും താലിബാന്‍ ഉത്തരവിട്ടു. ജി 7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ നിരോധനം പിന്‍വലിക്കാന്‍ താലിബാനോട് അഭ്യര്‍ത്ഥിച്ചു. സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് പെണ്‍കുട്ടികളെ താലിബാന്‍ വിലക്കിയതിന് പിന്നാലെയാണ് സര്‍വകലാശാലകളിലും വിലക്കേര്‍പ്പെടുത്തിയത്.

Related posts:

Leave a Reply

Your email address will not be published.