നോട്ട് നിരോധന വിവാദത്തില്‍ സുപ്രീം കോടതി നിര്‍ണ്ണായ വിധി ഇന്ന്
1 min readഡല്‍ഹി: മോദി സര്‍ക്കാരിന്റെ നോട്ട് നിരോധന വിവാദത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി ഇന്ന്. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍നിന്ന് ഇന്ന് പത്തുമുപ്പതോടെ പുറത്തുവരുന്നത് രണ്ട് വിധി പ്രസ്താവനകളായിരിക്കും. ഭിന്നവിധി ഉണ്ടാകുമോ എന്നതിലാണ് നിയമകേന്ദ്രങ്ങളുടെ ആകാംക്ഷ. ആറ് വര്‍ഷത്തിന് ശേഷമുള്ള വിധി കേന്ദ്രത്തിന് നിര്‍ണ്ണായകമാണ്. ജസ്റ്റിസുമാരായ ബി. ആര്‍ ഗവായ്, ബി ആര്‍ നാഗരത്‌ന, എന്നിവര്‍ ഹര്‍ജിയില്‍ രണ്ട് വിധികള്‍ പ്രസ്താവിക്കും. രണ്ട് വിധികളും അനുകൂലമാണോ എന്നത് വ്യക്തമല്ല.