മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ല; വി​ടു​ത​ല്‍ ഹ​ര്‍​ജി​യു​മാ​യി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍

1 min read

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി​യു​മാ​യി ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് പ്രതികളായ ശ്രീറാമും വഫയും കോടതിയെ സമീപിച്ചിരിക്കുന്നത്.

മദ്യപിച്ചതിന് തെളിവില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ല. തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ഹര്‍ജിയില്‍ പറയുന്നു.മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​ന​മോ​ടി​ച്ച​തെ​ന്ന​തി​നു തെ​ളി​വി​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം. സ്വാ​ഭാ​വി​ക​മാ​യ അ​പ​ക​ടം മാ​ത്ര​മാ​ണി​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. മദ്യപിച്ചതിന് തെളിവില്ലെന്നും മോട്ടോര്‍വാഹന നിയമം മാത്രമാണ് ബാധകമാവുന്നതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് ഹര്‍ജി നല്‍കിയത്.

2019 ഓ​ഗ​സ്റ്റ് മൂ​ന്നി​നു പു​ല​ര്‍​ച്ചെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം ജം​ഗ്ഷ​നു സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട് ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന ബ​ഷീ​റി​നെ ശ്രീ​റാം ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​ഘ​ട്ടം​മു​ത​ല്‍ കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നി​രു​ന്നു. വാ​ഹ​ന​മോ​ടി​ച്ച​ത് താ​ന​ല്ലെ​ന്ന ശ്രീ​റാ​മിന്‍റെ വാ​ദം അം​ഗീ​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നു തെ​ളി​യി​ക്കാ​നും ആ​ദ്യം കേ​സ​ന്വേ​ഷി​ച്ചി​രു​ന്ന അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ മൊ​ഴി​യി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യും മാ​ധ്യ​മ​ങ്ങ​ളു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലും മൂ​ല​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. മ​ദ്യ​പി​ച്ച് അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച് ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പി​ന്നീ​ട് ശ്രീ​റാ​മി​നും സു​ഹൃ​ത്ത് വ​ഫ ഫി​റോ​സി​നു​മെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. സം​ഭ​വ​മ​യ​ത്ത് ശ്രീ​റാ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് വ​ഫ ഫി​റോ​സിന്‍റെ വി​ടു​ത​ല്‍ ഹ​ര്‍​ജി​യി​ല്‍ കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. ഇ​വ​രു​ടെ വാ​ഹ​ന​മോ​ടി​ച്ചാ​ണ് ശ്രീ​റാം അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

Related posts:

Leave a Reply

Your email address will not be published.