കേരള ക്രിക്കറ്റിന്റെ നെറുകയിലേക്കെത്തിയ ബിനീഷിന് ആശംസകള്‍ അറിയിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍
1 min readതിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കെത്തിയ ബിനീഷ് കോടിയേരിക്ക് ആശംസകള്‍ നേര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഇന്ത്യയില്‍ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ച നാട്ടില്‍ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി പദത്തിലൂടെ കേരള ക്രിക്കറ്റിന്റെ നെറുകയിലെക്കെത്തിയ പ്രിയ സഹോദരന്‍ ബിനീഷ് കോടിയേരിക്ക് ആശംസകളെന്ന് ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാര്‍ത്തെടുക്കാനും തലശേരിയുടെ ക്രിക്കറ്റ് ആവേശത്തിന് മാറ്റുകൂട്ടാനും ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ സാധിക്കട്ടെയെന്നും സ്പീക്കര്‍ ആശംസിച്ചു. ബിനീഷ് കെസിഎ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് എത്തുന്നത്. ജയേഷ് ജോര്‍ജ് ആണ് കെസിഎ പ്രസിഡന്റാവുക. മറ്റ് പുതിയ ഭാരവാഹികളെയും കെസിഎ തീരുമാനിച്ചു.
എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് കെസിഎ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. വിനോദ് എസ് കുമാറാണ് പുതിയ കെസിഎ സെക്രട്ടറിയാകുക. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്റ്. കെ എം അബ്!ദുള്‍ റഹിമാന്‍ ട്രഷററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് അപെക്‌സ് കൗണ്‍സിലിന്റെ കൗണ്‍സിലറായി സതീശനെ നിയമിച്ചു. നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരി പിന്തുണച്ച പാനലിന് വിജയം ലഭിച്ചിരുന്നു.
കണ്ണൂരില്‍ നിന്നുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായി ബിനീഷിനെ തെരഞ്ഞെടുക്കുകയും ചെയ്തു. ബിനീഷിന്റെ പാനലിനെതിരെ മുന്‍ഭാരവാഹികളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ബിനീഷിന്റെ ആധികാരികമായിരുന്നു. ബിനീഷിനൊപ്പം കൃഷ്ണരാജും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം 38, 32 വോട്ടുകള്‍ നേടിയാണ്. 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ബിനീഷിന്റെ പാനലില്‍ മത്സരിച്ച 17 പേരും വിജയിച്ചു. പ്രസിഡന്റ് എസിഎം ഫിജാസ് അഹമ്മദിന് 35 വോട്ടുകള്‍ ലഭിച്ചു.