അമേത്തിയില്‍ മത്സരിക്കുമോ പേടിച്ചോടുമോ? രാഹുലിനെ കളിയാക്കി സ്മൃതി ഇറാനി
1 min read
ന്യൂഡല്‍ഹി: 2024ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന വാര്‍ത്തക്കു പിന്നാലെ പരിഹാസവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പേടിച്ച് മറ്റൊരു സീറ്റിലേക്ക് പറന്നു പോവില്ലെന്ന് ഉറപ്പികാമോ എന്നായിരുന്നു സ്മൃതി ഇറാനിയുടെ ട്വീറ്റ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് രായ് പറഞ്ഞതിന് പിന്നാലെയായിരുന്നു സ്മൃതി ഇറാനിയുടെ പരാമര്‍ശം.
‘രാഹുല്‍ ഗാന്ധി, നിങ്ങള്‍ 2024ലെ തിരഞ്ഞെടുപ്പില്‍ അമേത്തിയില്‍ നിന്ന് മത്സരിക്കുന്നതായുള്ള പ്രഖ്യാപനം നേതാക്കളുടെ ഭാഗത്തുനിന്ന് കേട്ടു. നിങ്ങള്‍ അമേത്തിയില്‍ നിന്ന് മത്സരിക്കുമെന്ന് ഞാന്‍ ഉറപ്പിക്കട്ടേ? മറ്റൊരു സീറ്റിലേക്ക് പറന്നു പോലില്ലല്ലോ അല്ലേ? നിങ്ങള്‍ പേടിക്കില്ലല്ലോ അല്ലേ? നിങ്ങളുടേയും നിങ്ങളുടെമാതാവിന്റേയും സ്ത്രീവിരുദ്ധ ഗുണ്ടയ്ക്ക് പുതിയ പ്രസംഗ എഴുത്തുകാരനെ ആവശ്യമുണ്ട്’, സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.
‘രാഹുല്‍ ഗാന്ധി അമേത്തിയില്‍ നിന്ന് മത്സരിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹം. രാഹുല്‍ ഗാന്ധി, രാജിവ് ഗാന്ധി, സഞ്ജയ് ഗാന്ധി തുടങ്ങിയവര്‍ ഈ സീറ്റിലാണ് (അമേത്തി) മത്സരിച്ചത്. അവര്‍ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഭെല്‍ അടക്കമുള്ള ഫാക്ടറികള്‍ സ്ഥാപിച്ചത് അവരാണ്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ പകുതിയിലേറെയും അടച്ചിട്ടിരിക്കുകയാണ്’, എന്നായിരുന്നു അജയ് രായുടെ പരാമര്‍ശം. ഇതിനോടൊപ്പം സ്ത്രീവിരുദ്ധ പരാമര്‍ശവും അജയ് രായ് നടത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് സ്മൃതിയുടെ ട്വീറ്റ്.