ഹര്‍ത്താല്‍ ദിനത്തില്‍ ഭീഷണി; രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍
1 min read
കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ കട തുറന്നപ്പോള്‍ ഭീഷണിയും അക്രമവും നടത്തിയ സംഭവത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍. പന്നിയൂര്‍ സ്വദേശി പി. അന്‍സാറിനേയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ജംഷീറിനേയുമാണ് പോലീസ് പിടികൂടിയത്.
കണ്ണൂര്‍ എളമ്പേരംപാറയിലെ പി.പി അഷാദിനെയാണ് സംഘം ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അഞ്ചു പേരടങ്ങുന്ന സംഘം അഷാദിന്റെ സിസ്റ്റം കെയര്‍ എന്ന സ്ഥാപനത്തിലെത്തിയത്. ഇതില്‍ അന്‍സാറും ജംഷീറുമാണ് കടയില്‍ കയറിയത്. ഭീഷണിയും അക്രമവും നടത്തിയത് അന്‍സാറാണ്.
സംഭവത്തിന്റെ വീഡിയോ പൊതുസമൂഹത്തില്‍ ചര്‍ച്ചയായി മണിക്കൂറികള്‍ക്കകമാണ് പ്രതികളെ പോലീസ് പിടികൂടിയത്. വിവിധ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.