കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തകര്‍ അസന്തുഷ്ടര്‍; വലിയ നേതാക്കളുടെ പിന്തുണയല്ല പ്രതീക്ഷിക്കുന്നതെന്നും തരൂര്‍

1 min read

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ പല പ്രവര്‍ത്തകരും അസന്തുഷ്ടരെന്ന് ശശി തരൂര്‍. അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ വലിയ നേതാക്കളുടെ പിന്തുണയല്ല താന്‍ പ്രതീക്ഷിക്കുന്നതെന്നും സാധാരണ പ്രവര്‍ത്തകരുടെ ശബ്ദം കേള്‍പ്പിക്കാനാണ് ശ്രമമെന്നും തരൂര്‍ പ്രതികരിച്ചു.
വലിയ നേതാക്കളുടെ പിന്തുണയല്ല പ്രതീക്ഷിക്കുന്നത്. ‘ജനാധിപത്യ രാജ്യത്തെ പാര്‍ട്ടിയുടെ അകത്തും ജനാധിപത്യം വേണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ അഭിപ്രായം അവതരിപ്പിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. വിഷയങ്ങള്‍ മനസിലാക്കി, പാര്‍ട്ടിയുടെ ഭാവിയെ കുറിച്ച് ചിന്തിച്ച് പ്രവര്‍ത്തകര്‍ വോട്ടു ചെയ്യട്ടെ’, തരൂര്‍ പറഞ്ഞു.

സാധാരണ പ്രവര്‍ത്തകരുടെ ശബ്ദം കേള്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. പലരും പാര്‍ട്ടിയുടെ അകത്ത് അസംതൃപ്തരായവര്‍ക്കും, വിഷമം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലെങ്കിലോ, ചിലര്‍ ആ പ്രശ്‌നം കൂടി പാര്‍ട്ടി വിട്ടുപോകുന്ന ഘട്ടം കഴിഞ്ഞു. ജനാധിപത്യമാകുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് അവരുടെ ശബ്ദം കേള്‍പ്പിക്കാം. പാര്‍ട്ടിയുടെ അകത്ത് അവരുടെ അഭിപ്രായം കേള്‍ക്കാന്‍ ആരുമില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് തോന്നരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂര്‍ ആവര്‍ത്തിച്ചു. എല്ലാ നേതാക്കളും പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിനെ ശക്തമാക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചു.


Related posts:

Leave a Reply

Your email address will not be published.