കാണിക്കവഞ്ചി തകര്‍ത്ത് മോഷണം; 22 വയസുകാരിയടക്കം രണ്ട് പേര്‍ പിടിയില്‍

1 min read

കോട്ടയം: കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ 22 വയസുകാരിയടക്കം രണ്ട് പേര്‍ പിടിയില്‍. കായംകുളം സ്വദേശി അന്‍വര്‍ ഷാ, സരിത എന്നിവരാണ് അറസ്റ്റിലായത്. പ്രദേശത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ ലഭിച്ചതോടെ പ്രതികള്‍ കുടുങ്ങുകയായിരുന്നു.

വൈക്കത്ത് ആരാധനാലയങ്ങളിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ പ്രതികള്‍ കായംകുളത്തും ഇടുക്കിയിലും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ മാസം 24നായിരുന്നു മൂന്ന് ക്ഷേത്രങ്ങളിലും ഒരു പള്ളിയിലും കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഹെല്‍മെറ്റും പാന്റും ധരിച്ചിരുന്ന മോഷ്ടാക്കളില്‍ ഒരാള്‍ സ്ത്രീയാണെന്ന് പൊലീസിന് മനസിലായി. ഇതോടെയാണ് അറസ്റ്റ് വന്നത്.

Related posts:

Leave a Reply

Your email address will not be published.