പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ ഡ്രോണ്‍ പറന്നു: മൂന്ന് പേര്‍ കസ്റ്റഡിയില്‍
1 min read
അഹമ്മദാബാദ് : ഗുജറാത്തില്‍ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച. ബാവ്‌ല യില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്വകാര്യ ഡ്രോണ്‍ പറന്നു. ഡ്രോണും അത് പറത്തിയ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. അവസാന ഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിനിടെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നേരിട്ട് റാലികള്‍ നടത്തുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം ബാവ്‌ലയില്‍ അദ്ദേഹം പ്രസംഗിക്കുന്നതിനിടെയാണ് ഡ്രോണ്‍ പറന്നത്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ ചോദ്യം ചെയ്ത് വരികയാണ്. പ്രധാനമന്ത്രിയുടെ പരിപാടിയിലെ സുരക്ഷകളെ കുറിച്ചും മാനദണ്ഡങ്ങളെ കുറിച്ചും ഇവര്‍ക്ക് ധാരണയുണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം.