ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം കേരളത്തിന് കനത്ത നഷ്ടം: സാദിഖലി ശിഹാബ് തങ്ങള്‍

1 min read

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ശ്രീ ആര്യാടന്‍ മുഹമ്മദിന്റെ വേര്‍പ്പാട് ജനാധിപത്യ കേരളത്തിന് കനത്ത നഷ്ടവും, മതേതര ചേരിക്ക് ഏറെ ആഘാതവുമുണ്ടാക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നവകേരളത്തിന്റെ പുരോഗതിയിലും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ വളര്‍ച്ചയിലും വലിയ പങ്കു വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ മുന്‍നിര പോരാളിയായിരുന്ന അദ്ദേഹം
കര്‍മ്മനിരതനായ സംഘാടകനും, മികച്ച ഭരണാധികാരിയും, ആരേയും ആകര്‍ഷിക്കുന്ന പ്രസംഗ വൈഭവത്തിനുടമയുമായിരുന്നു. അടുപ്പക്കാരുടെയെല്ലാം പ്രിയപ്പെട്ട കുഞ്ഞാക്കയായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നതായി തങ്ങള്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.