വാഹനം ഓവര്‍ടേക്ക് ചെയ്ത തര്‍ക്കം പൊലീസുകാരനെ സിപിഎം നേതാവ് മര്‍ദ്ദിച്ചെന്ന് പരാതി
1 min readപത്തനംതിട്ട: കൂടലില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പൊലീസുകാരനെ മര്‍ദ്ദിച്ചെന്ന് പരാതി. എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവിനെതിരെയാണ് പരാതി. കൂടല്‍ സ്റ്റേഷനിലെ ഷാഫി, അരുണ്‍ എന്നീ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. രാജീവും തിരുവനന്തപുരം സ്വദേശികളും തമ്മില്‍ വാഹനം ഓവര്‍ടേക്ക് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു പൊലീസ്. രാജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.