ജമ്മു കശ്മീരില്‍ കാല് കുത്തുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് രവീന്ദര്‍ റെയ്‌ന
1 min readശ്രീനഗര്‍: ഭാരത് ജോഡോ യാത്ര ഈ മാസം അവസാനത്തോടെ ജമ്മുവില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധി കാശ്മീര്‍ ജനതയോട് മാപ്പ് പറയണമെന്ന് ബിജെപി ജമ്മു കാശ്മീര്‍ പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന പറഞ്ഞു. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളോട് കോണ്‍ഗ്രസ് അനുഭാവം പുലര്‍ത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. കഴിഞ്ഞ 70 വര്‍ഷമായി രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ കുടുംബവും പാര്‍ട്ടിയും ചെയ്ത പാപങ്ങള്‍ക്കും പ്രത്യേകിച്ച് ജമ്മു കശ്മീരിലെ ഓരോ ജനങ്ങളോടും മാപ്പ് പറഞ്ഞ ശേഷമായിരിക്കണം ഭാരത് ജോഡോ യാത്രയുമായി കശ്മീരിലേയ്ക്ക് പ്രവേശിക്കണ്ടത് എന്ന് രവീന്ദര്‍ റെയ്‌ന പറഞ്ഞു.
ഗാന്ധി കുടുംബവും കോണ്‍ഗ്രസും ജമ്മു കശ്മീരില്‍ ചരിത്രപരമായ മണ്ടത്തരങ്ങളാണ് ചെയ്തു വച്ചിരിക്കുന്നതെന്നും ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച ഭീകരതയുടെ പൊട്ടിത്തെറിക്ക് അവര്‍ നേരിട്ട് ഉത്തരവാദികളാണെന്നും ജമ്മു കശ്മീരില്‍ പ്രവേശിക്കുന്നതിന് മുമ്പ് രാഹുല്‍ ഗാന്ധി രാജ്യത്തോടും പ്രത്യേകിച്ച് ജമ്മു കശ്മീര്‍ ജനതയോട് തെറ്റുകള്‍ക്ക് ഏറ്റുചൊല്ലി മാപ്പ് പറയണം. കഴിഞ്ഞ 70 വര്‍ഷമായി പാര്‍ട്ടി ചെയ്ത പാപങ്ങള്‍ക്ക് ക്ഷമ ചോദിക്കണം. കോണ്‍ഗ്രസും ഗാന്ധി കുടുംബം ചെയ്ത ക്രൂരതകള്‍ മറക്കാനാവില്ല. അവരുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയ ദേശീയവാദികളെ അവര്‍ അപമാനിക്കുകയും ജയിലിലടക്കുകയും ചെയ്തതിന്റെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്.
1947ല്‍ രാഷ്ട്രം വിഭജിക്കപ്പെട്ടത് എന്തുകൊണ്ടാണെന്നടക്കം രാഹുല്‍ ഉത്തരം പറയണം. കശ്മീരിലെയും ലഡാക്കിലെയും പ്രധാന ഭാഗങ്ങള്‍ പാകിസ്താന്റെ അനിധികൃത അധിനിവേശത്തിന്റെ കീഴിലാണെന്നും അക്‌സായി ചിന്‍ ചൈനയുടെ അനധികൃത അധിനിവേശത്തിന്‍ കീഴിലാണെന്നും ഇതിന് ഉത്തരവാദികളായ ആളുകളാണ് കോണ്‍ഗ്രസുകാര്‍ എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സുകാര്‍ ഭാരത മാതാവിനെ പിന്നില്‍ നിന്നും കുത്തിയിരിക്കുകയാണ്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളോട് അവര്‍ അനുഭാവം പുലര്‍ത്തുകയും അവരുടെ ഭരണകാലത്ത് ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച സിഖുകാരുടെയും മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും എല്ലാം ദേശീയ നേതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നിരുന്നാലും, അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നീതി ലഭ്യമാക്കി’ എന്നും രവീന്ദര്‍ റെയ്‌ന പറഞ്ഞു.