റേഷന്‍ വ്യാപാരം സ്തംഭനത്തിലേക്ക്; സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ സമരം

1 min read

കോഴിക്കോട് : സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം ശനിയാഴ്ച മുതല്‍ നിലയ്ക്കും. ശക്തമായ സമര പരിപാടികളുമായി സംയുക്തമായി മുന്നോട്ട് പോകുകയാണെന്നാണ് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിക്കുന്നത്. കമ്മീഷന്‍ തുക പകുതിയാക്കി കുറച്ചതിനെതിരെ 14000 റേഷന്‍ വ്യാപാരികളാണ് സമരത്തിലേക്ക് നീങ്ങുന്നത്. കമ്മീഷന്‍ ഇനത്തില്‍ 29 കോടി രൂപയാണ് ഒക്ടോബറില്‍ നല്‍കാനുള്ളത്. ഇതില്‍ 14 കോടി രൂപ മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. റേഷന്‍ വ്യാപാര മേഖലയില്‍ കടുത്ത പ്രതിസന്ധി നേരിടുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. കമ്മീഷന്‍ പൂര്‍ണ്ണമായും കിട്ടുന്നില്ല. അനുവദിച്ചതിന്റെ 49 ശതമാനം മാത്രമേ നല്‍കുകയുള്ളുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പണി എടുത്തതിന്റെ കൂലിയാണ് ചോദിച്ചതെന്ന് സംയുക്ത സമരസമിതി കണ്‍വീന!ര്‍ മുഹമ്മദലി പറഞ്ഞു. കഴിഞ്ഞ മാസത്തെ കമ്മീഷന്‍ ഇതുവരെ കിട്ടിയിട്ടില്ല. ഇപ്പോള്‍ പറയുന്നത് 49 ശതമാനം മാത്രമേ കിട്ടൂ എന്നാണ്. എന്നാല്‍ ഓണത്തിന്റെ കിറ്റ് കൊടുത്ത വകയില്‍ 50 കോടി രൂപ കിട്ടാനുണ്ട്. എന്നിരുന്നാലും ?ഗവണ്‍മെന്റിനെ പരമാവതി സഹായിച്ച വിഭാ?ഗമാണ് റേഷന്‍ വ്യാപാരികള്‍. ഒപ്പം നിന്നവരാണ് തങ്ങളെന്നും മുഹമ്മദലി പറഞ്ഞു.

ഭക്ഷ്യവകുപ്പ് മന്ത്രിയോട് തങ്ങള്‍ക്ക് പരാതിയില്ല. ഭക്ഷ്യ മന്ത്രി 148 കോടി രൂപ ആവശ്യപ്പെട്ടു. പക്ഷേ 44 കോടി രൂപയാണ് ധനവകുപ്പ് കൊടുത്തത്. ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ സഹായിക്കണം എന്നാണ് തങ്ങള്‍ക്ക് പറയാനുള്ളത്. കേരളത്തിലെ 92 ലക്ഷം കുടുംബങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വിഭാ?ഗത്തെയാണ് അവ?ഗണിക്കുന്നതെന്ന് ധനവകുപ്പ് മനസിലാക്കണം. കട വാടക, കരണ്ട് ചാ!ജ്, സെയില്‍സ്മാന്റെ കൂലി, ക്ഷേമനിധി തുക ഇങ്ങനെ ചിലവുകളേറെയാണെന്ന് ഭക്ഷ്യവകുപ്പ് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ വ്യാപാരികളുടെ നാല് പ്രമുഖ സംഘടനകളും സംയുക്തമായാണ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയമോ നിറമോ ഇതിന് പിന്നില്‍ ഇല്ലെന്നും മുഹമ്മ?ദലി വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.