തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് എലിയുടെ കടിയേറ്റു
1 min readതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് എലിയുടെ കടിയേറ്റു. ഒബ്സര്‍വേഷനിലായിരുന്ന പൗഡീക്കോണം സ്വദേശി ഗിരിജാ കുമാരിയുടെ കാലിലാണ് എലി കടിച്ചത്. വൃക്ക രോഗിയായ ഗിരിജാ കുമാരിയെ അബോധാവസ്ഥയിലാണ് ആശുപത്രിലെത്തിച്ചതെന്ന് കുടുംബം പറഞ്ഞു.
തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലിരുന്ന ഇവര്‍ കാലില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കാലില്‍ എലി കടിച്ച് കൊണ്ടിരിക്കുന്നതാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇത് ഡോക്ടറോട് പറഞ്ഞപ്പോള്‍ ഒരു പതിവ് സംഭവമെന്ന രീതിയിലാണ് പ്രതികരിച്ചത്. തുടര്‍ന്ന് ആദ്യം വാക്സിനെടുക്കാന്‍ പറഞ്ഞു. രോഗിയുടെ രണ്ട് വിരലുകളിലെ നഖവും അതോട് ചേര്‍ന്ന മാംസവും എലി കടിച്ചിരുന്നു.
എന്നാല്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരാരും സഹായത്തിനെത്തിയില്ലെന്നും രോഗിയുടെ കുടുംബം പറയുന്നു. തുടര്‍ന്ന് ഐ സി യു ഒബ്സര്‍വേഷനില്‍ നിന്നും രോഗിയെ വീല്‍ചെയറില്‍ ഇരുത്തിയാണ് കൊണ്ടുപോയതെന്നും എലി കടിച്ച മുറിവില്‍ നിന്ന് രക്തമൊലിച്ചിട്ടും അത് ഡ്രസ് ചെയ്യാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.