ലക്ഷ്യം ലോകത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ പവര്‍ ആവുക; രാജ്‌നാഥ് സിംഗ്
1 min readഗല്‍വാനിലും തവാങ്ങിലും സൈനിക!ര്‍ ധൈര്യവും ശൗര്യവും തെളിയിച്ചു എന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിം?ഗ്. മറ്റ് രാജ്യങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ച് സ്ഥലം പിടിച്ചെടുക്കാനോ ഉദ്ദേശമില്ല. ലോകത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ പവര്‍ ആവുകയാണ് ലക്ഷ്യം എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം ചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ ഉദ്ദേശത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു. നയങ്ങളെ അടിസ്ഥാനമാക്കിയാണ് വാദപ്രതിവാദം നടന്നത്. സത്യം പറയുമ്പോഴാണ് രാഷ്ട്രീയം നടപ്പാകുന്നത് എന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു.
അതേസമയം അരുണാചല്‍ അതിര്‍ത്തിയിലെ ഇന്ത്യചൈന സംഘര്‍ഷത്തില്‍ പാര്‍ലമെന്റിന്റെ നാലാം ദിവസമായ ഇന്നലെയും ബഹളം തുടര്‍ന്നു. ചര്‍ച്ച അനുവദിക്കാത്തതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭ തടസപ്പെടുത്തി. ലോക്‌സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയ പ്രതിപക്ഷം അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഉപാദ്ധ്യക്ഷനോട് പറഞ്ഞു. ഉപാദ്ധ്യക്ഷന്‍ ഇത് തടഞ്ഞതോടെ പ്രതിപക്ഷം ശൂന്യവേള തടസ്സപ്പെടുത്തി.
ലോക്‌സഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധിച്ചില്ല. അതേസമയം ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രി രണ്ടാം തവണയും വിമര്‍ശനം ആവര്‍ത്തിച്ചു. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുകയാണ് പാകിസ്ഥാന്‍ ഇപ്പോഴും ചെയ്യുന്നതെന്നും ചിലരുടെ പഴയ ശീലങ്ങളും മുമ്പ് രൂപംകൊണ്ട തീവ്രവാദ ശൃംഖലകളും ദക്ഷിണേഷ്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവയാണ് ഭീകരവാദത്തിന്റെ ഇപ്പോഴത്തെയും ഉറവിടമെന്നും അദ്ദേഹം പറഞ്ഞു. ചൈനയെ പേരെടുത്ത് പറയാതെയും ഇന്ത്യ വിമര്‍ശിച്ചു.