ഗുജറാത്തിലെ വിജയത്തിന് കാരണം ജനങ്ങള്‍ക്ക് ബിജെപിയില്‍ അടിയുറച്ച വിശ്വാസംകൊണ്ടാണെന്ന് രാജ്‌നാഥ് സിംഗ്
1 min read
ഗുജറാത്തിലെ ബിജെപിയുടെ കൂറ്റന്‍ ലീഡ് ഭരണാനുകൂല വികാരമെന്ന് രാജ്‌നാഥ് സിംഗ്. ജനങ്ങള്‍ക്ക് ബിജെപിയില്‍ അടിയുറച്ച വിശ്വാസമെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഗുജറാത്ത് മോഡല്‍ 2001 മുതല്‍ തന്നെ ആളുകള്‍ സ്വീകരിച്ചതാണെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രാല്‍ഹാദ് ജോഷിയും പ്രതികരിച്ചു. ഗുജറാത്തിലെ ജനങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
താമരത്തരംഗം ആഞ്ഞടിച്ച ഗുജറാത്തില്‍ ചരിത്രത്തിലെ മികച്ച പ്രകടനവുമായാണ് ബിജെപി തുടര്‍ച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ചിരിക്കുന്നത്. പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റില്‍ 151 ലും മുന്നേറുകയാണ്. 13 ശതമാനം വോട്ടും എട്ടു സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി സാന്നിധ്യമറിയിച്ച ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകുന്നതാണ് കാഴ്ച. വോട്ടു ശതമാനത്തിലും സീറ്റെണ്ണത്തിലും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് 21 സീറ്റില്‍ ഒതുങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഹിമാചലില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം ആണ്. മൂന്നിടത്ത് സ്വതന്ത്രര്‍ ലീഡ് ചെയ്യുന്ന ഹിമാചലില്‍ അവരുടെ നിലപാട് നിര്‍ണായകമാകും.