മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ രാഹുല്‍ ഗാന്ധി
1 min readഡല്‍ഹി: ഭാരത് ജോഡോ യാത്ര ഡല്‍ഹി പര്യടനത്തില്‍ സുരക്ഷാ വീഴ്ചയെന്ന് കോണ്‍ഗ്രസ്സ് ആരോപണത്തില്‍ മറുപടിയുമായി സിആര്‍പിഎഫ്. സുരക്ഷ ഒരുക്കിയിരുന്നു എന്നാല്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിക്കാതെ രാഹുല്‍ ഗാന്ധിയാണ് പ്രവര്‍ത്തിച്ചത്. ആള്‍ക്കൂട്ടം വെല്ലുവിളിയാകുന്ന സാഹചര്യം പറഞ്ഞിരുന്നെങ്കിലും പലയിടത്തം നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ആയിരുന്നു രാഹുല്‍ ഗാന്ധി നീങ്ങിയിരുന്നത്. 2020 മുതല്‍ 113 തവണയാണ് രാഹുല്‍ ഗാന്ധി സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതെന്നും സിആര്‍പിഎഫ് പറയുന്നു. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് അമിത് ഷായ്ക്ക് കത്ത് നല്‍കിയ സാഹചര്യത്തിലാണ് സിആര്‍പിഎഫിന്റെ വിശദീകരണം.