പരമ്പരാഗത വേഷം ധരിച്ച് പ്രധാനമന്ത്രിയുടെ; ഉത്തരാഖണ്ഡ് സന്ദര്‍ശനം പുരോഗമിക്കുന്നു

1 min read

ഡെറാഡൂണ്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനം പുരോഗമിക്കുന്നു. രാവിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ നരേന്ദ്രമോദി ശങ്കരാചാര്യരുടെ സമാധിസ്ഥലവും സന്ദര്‍ശിച്ചു. ഹിമാചല്‍ പ്രദേശ് സന്ദര്‍ശനത്തിനിടെ മോദിക്ക് യുവതി സമ്മാനമായി നല്‍കിയ പരമ്പരാഗത വേഷവും തൊപ്പിയും ധരിച്ചായിരുന്നു മോദിയുടെ ക്ഷേത്ര ദര്‍ശനം. ഈ ചിത്രം മോദി ട്വീറ്റും ചെയ്തു.

അടുത്ത മാസമാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഗൗരികുണ്ടില്‍നിന്ന് കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള റോപ് വേ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 2400 കോടി രൂപ ചിലവിട്ടാണ് റോപ്!വേ നിര്‍മ്മിക്കുന്നത്. ബദരിനാഥ് ക്ഷേത്രത്തിലും മോദി രാവിലെ ദര്‍ശനവും പൂജയും നടത്തി. രണ്ടിടത്തെയും വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. നാളെയും സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച അയോധ്യയിലെത്തുന്ന നരേന്ദ്രമോദി ദീപോത്സവ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം 3400 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

Related posts:

Leave a Reply

Your email address will not be published.