നവംബര്‍ 14 മുതല്‍ 16 വരെ പ്രധാനമന്ത്രി ബാലിയില്‍; ജി20 ഉച്ചകോടിയില്‍ പങ്കെടുക്കും

1 min read

നവംബര്‍ 14 മുതല്‍ 16 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തൊനേഷ്യയിലെ ബാലി സന്ദര്‍ശിക്കും. ബാലിയിലെ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന നേതാക്കളില്‍ ഉള്‍പ്പെടുന്നു.

സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനപ്പെട്ട അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഭക്ഷ്യഊര്‍ജ്ജ സുരക്ഷ, ആരോഗ്യം, ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് വര്‍ക്കിംഗ് സെഷനുകള്‍ ജി20 യോഗത്തില്‍ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

ജി20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ഇന്ത്യ പുതിയ ലോഗോയും വെബ് സൈറ്റും പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദില്ലിയില്‍ ലോഗോ പുറത്തിറക്കിയത്. ഇന്ത്യയ്ക്ക് ഇത് ചരിത്ര നിമിഷമാണ് ഇതെന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ‘ഓരോ ഇന്ത്യക്കാരനെയും ഈ ചരിത്ര നിമിഷത്തില്‍ അഭിനന്ദിക്കുന്നു. ലോഗോയിലെ വസുധൈവ കുടുംബകം എന്നത് ലോകത്തോടുള്ള ഇന്ത്യയുടെ അനുകമ്പയാണ്. ലോഗോയിലെ താമര ലോകത്തെ ഒന്നായി നിര്‍ത്തും എന്ന ഇന്ത്യ നല്‍കുന്ന വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്’ പ്രധാനമന്ത്രി മോദി ചടങ്ങില്‍ പറഞ്ഞു.

www.g20.in എന്നതാണ് ഇന്ന് പ്രധാനമന്ത്രി മോദി പുറത്തിറക്കിയ സൈറ്റ്. ലോകം കൊവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതങ്ങളിലൂടെ കടന്ന് പോവുകയാണ്. ജി20യുടെ ഇപ്പോഴത്തെ ലോഗോ ലോകത്തിന് തന്നെ ഒരു പ്രതീക്ഷ നല്‍കും. എന്തൊക്കെ വിപരീത പരിതസ്ഥിതിയിലും താമര വിരിഞ്ഞിരിക്കും പ്രധാനമന്ത്രി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.