അര്‍ജന്റീനയെ അഭിനന്ദിച്ചും, ഫ്രാന്‍സിന് ആശ്വാസമായും പ്രധാനമന്ത്രി നരേന്ദ്രമോദി
1 min readഖത്തര്‍ ലോകകപ്പ് നേടിയ അര്‍ജന്റീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 120 മിനിറ്റില്‍ ആവേശകരമായ 33 സമനിലയ്ക്ക് ശേഷം, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന 42 ന് വിജയിച്ചാണ് മൂന്നാം ലോക കിരീടം നേടിയത്. മത്സരത്തിന് ശേഷം പ്രധാനമന്ത്രി മോദി ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ചത്. ട്വിറ്ററില്‍ അര്‍ജന്റീനന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസിനെ ടാഗ് ചെയ്താണ് മോദിയുടെ അഭിനന്ദനം. അതേസമയം മികച്ച രണ്ടാമത്തെ സ്ഥാനത്തെത്തിയ ഫ്രാന്‍സിനെ ആശ്വസിപ്പിക്കുന്ന ട്വീറ്റും മോദി നടത്തി.
അര്‍ജന്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ആരാധകര്‍ ഗംഭീര വിജയത്തില്‍ സന്തോഷിക്കുന്നുണ്ടെന്ന് മോദി ട്വീറ്റില്‍ പറയുന്നു.
‘ഏറ്റവും ആവേശകരമായ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഒന്നായി ഫൈനല്‍ ഓര്‍മ്മിക്കപ്പെടും! ഫിഫ ലോകകപ്പ് ചാമ്പ്യന്‍മാരായതിന് അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍. അവര്‍ ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വലമായി കളിച്ചു. അര്‍ജന്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ആരാധകര്‍ ഗംഭീരമായ വിജയത്തില്‍ ആഹ്‌ളാദിക്കുന്നു’ മോദി ട്വീറ്റില്‍ പറയുന്നു.
ഫിഫ ലോകകപ്പില്‍ ആവേശകരമായ പ്രകടനത്തിന് ഫ്രാന്‍സിന് അഭിനന്ദനങ്ങള്‍. ഫൈനലിലേക്കുള്ള വഴിയില്‍ തങ്ങളുടെ കഴിവും കായികക്ഷമതയും കൊണ്ട് അവര്‍ ഫുട്‌ബോള്‍ ആരാധകരെയും സന്തോഷിപ്പിച്ചുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ടാഗ് ചെയ്ത് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
120 മിനിറ്റുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ ഇരു ടീമും 33 സമനിലയില്‍ എത്തിയപ്പോള്‍. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍റ്റിയില്‍ 42ന് തകര്‍ത്താണ് ലയണല്‍ മെസ്സി അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്. 1966ല്‍ ഇംഗ്ലണ്ടിനായി സര്‍ ജെഫ് ഹര്‍സ്റ്റിന് ശേഷം ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായിരുന്നു കെലിയന്‍ എംബാപ്പെ.