പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്നിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
1 min read
ദില്ലി: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 100 വയസുള്ള ഹീരാബെന്നിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലാക്കിയത്. അഹമ്മദാബാദിലെ യുഎന്‍ മേത്താ ആശുപത്രിയില്‍ കഴിയുന്ന ഹീരാബെന്നിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്. അമ്മയെ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി ഉടനെ അഹമ്മാദാബാദിലേക്ക് തിരിക്കും എന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ സഹോദരന്‍ പ്രഹ്‌ളാദ് മോദിയും കുടംബവും മൈസൂരില്‍ അപകടത്തില്‍പെട്ടിരുന്നു. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല.