രാജ്യത്തിന്റെ ശേഷി ലോകത്തിന് കാണിച്ചു കൊടുക്കണം: മോദി
1 min readഇന്ത്യയുടെ നീക്കങ്ങള്‍ ലോകം ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണെന്നും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍
ജി 20 ഉച്ചക്കോടിക്ക് അധ്യക്ഷത വഹിക്കാനുള്ള വലിയ അവസരം ഇന്ത്യയ്ക്ക് കിട്ടിയിരിക്കുകയാണ്. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ സ്ഥാനം ഉയരുകയാണ്. ഇന്ത്യയുടെ നീക്കങ്ങള്‍ ലോകം ഉറ്റുനോക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഇന്ത്യയുടെ ശേഷി ലോകത്തിന് കാട്ടിക്കൊടുക്കാന്‍ സാധിക്കണം. ഈ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് വേണം ഈ പാര്‍ലമെന്റ സമ്മേളനം മുന്‍പോട്ട് പോകാന്‍. എല്ലാ അംഗങ്ങളും ആരോഗ്യപരമായ ചര്‍ച്ചകളില്‍ പങ്കാളികളാകണം. ഈ പാര്‍ലമെന്റ സമ്മേളനം ഏറെ പ്രധാനപ്പെട്ടതാണ്.
രാജ്യസഭാ അധ്യക്ഷനായി ചുമതലയേറ്റ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി അനുമോദിച്ചു.
നമ്മുടെ രാഷ്ട്രപതി ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആളാണ്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പ്രതിനിധിയാണ്. പുതിയ ഉപരാഷ്ട്രപതി കര്‍ഷക പുത്രനാണ്.