കാര്‍ഗിലില്‍ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച മോദിയുടെ മനസ് നിറച്ച് ആ വൈകാരിക കൂടികാഴ്ച
1 min readകാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ മറ്റൊരു അപൂര്‍വ്വ കൂടികാഴ്ചയും നടത്തി. മേജര്‍ അമിത് എന്ന യുവ സൈനികനുമായുള്ള കൂടികാഴ്ചയാണ് വൈകാരീകമായത്. 2001 ലാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അമിതിനെ കണ്ടത്. അതിന് ശേഷം ദീപാവലി ദിനത്തില്‍ കാര്‍ഗിലിലാണ് ഇവര്‍ കണ്ടുമുട്ടിയത്.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായി മോദിക്കൊപ്പം ഉള്ള 2001ലെ ചിത്രം യുവ സൈനിക ഉദ്യോഗസ്ഥന്‍ കൈമാറിയപ്പോള്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചത് ഒരു തരത്തില്‍ വൈകാരിക സംഗമമായിരുന്നു. ഗുജറാത്തിലെ ബലാചാഡിയിലെ സൈനിക് സ്‌കൂളില്‍ വച്ചാണ് മേജര്‍ അമിത് മോദിയെ 2001ല്‍ കണ്ടത്.അവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നു അന്ന് അമിത്. 2001 ഒക്ടോബറില്‍ സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേറ്റ് നവംബറിലാണ് അന്ന് മോദി സ്‌കൂള്‍ സന്ദര്‍ശിച്ചത്.
‘ഇന്ന് അവര്‍ വീണ്ടും കാര്‍ഗിലില്‍ കണ്ടുമുട്ടി, അത് വളരെ വൈകാരികമായ കൂടിക്കാഴ്ചയായിരുന്നു,’ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ഈ സംഗമത്തെ വിശേഷിപ്പിച്ചു. അമിതും മറ്റൊരു വിദ്യാര്‍ത്ഥിയും മോദിയില്‍ നിന്ന് ഷീല്‍ഡ് സ്വീകരിക്കുന്നതാണ് അമിത് മോദിക്ക് സമ്മാനിച്ച ചിത്രത്തില്‍ ഉള്ളത്.
2014ല്‍ പ്രധാനമന്ത്രിയായതിനുശേഷം എല്ലാ വര്‍ഷവും ദീപാവലിക്ക് സായുധ സേനാംഗങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്ന പതിവ് പിന്തുടര്‍ന്ന് പ്രധാനമന്ത്രി മോദി. ഇത്തവണ കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചത്.
ഇതിനപ്പുറം മറ്റൊരു സന്തോഷമില്ല.രാജ്യത്തെ ഓരോ ഉത്സവവും സ്‌നേഹത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. കാര്‍ഗിലില്‍ നമ്മുടെ സൈന്യത്തിന്റെ പോരാട്ടം സമാനതകളില്ലാത്തതായിരുന്നു .അത് നേരിട്ട് മനസിലാക്കാന്‍ തനിക്ക് സാധിച്ചിരുന്നു. രാജ്യസ്‌നേഹം ദൈവസ്‌നേഹത്തിന് തുല്യമാണ്.ത്യാഗവും, സഹനവും, സ്‌നേഹവും ചേര്‍ന്നതാണ് പുതിയ ഇന്ത്യ. തീവ്രവാദത്തിന്റെ കൂടി അന്ത്യത്തിന്റെ പ്രതീകമാണ് ദീപാവലി.കാര്‍ഗിലില്‍ തീവ്രവാദത്തിന്റെ വേരറുക്കാന്‍ നമ്മുടെ സൈന്യത്തിനായെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധമെന്നത് അവസാനത്തെ വഴിമാത്രമാണ് .സമാധാന ശ്രമങ്ങളിലൂടെയുള്ള പ്രശ്‌ന പരിഹാരത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. വനിതകള്‍ സൈന്യത്തിന്റെ ശക്തി കൂട്ടുമെന്നും മോദി പറഞ്ഞു.