സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

1 min read

കാര്‍ഗില്‍: കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷങ്ങളോളം നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്, എന്റെ ദീപാവലിയുടെ മധുരവും തെളിച്ചവും നിങ്ങള്‍ക്കിടയിലാണ് കാര്‍ഗിലില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാര്‍ഗിലില്‍ ഒരു യുദ്ധത്തിലും പാക്കിസ്ഥാന് വിജയിക്കാന്‍ ആയിട്ടില്ല. ദീപാവലി എന്നാല്‍ ഭീകരതയ്‌ക്കെതിരായ വിജയത്തിന്റെ ഉത്സവമാണ്, അതിനാല്‍ കാര്‍ഗില്‍ ദീപാവലി ആഘോഷിക്കേണ്ട ഇടമാണ് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

തിങ്കളാഴ്ച രാവിലെയാണ് സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഗിലില്‍ എത്തിയത്. നമ്മുടെ ധീരരായ സൈനികരുമായി പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുമെന്ന് പിഎംഒ ട്വീറ്റ് ചെയ്തിരുന്നു. 2014ല്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദി കഴിഞ്ഞ എല്ലാ ദീപാവലിയും വിവിധ സൈനിക കേന്ദ്രങ്ങളില്‍ സൈനികര്‍ക്കൊപ്പമാണ് ആഘോഷിച്ചത്.

Related posts:

Leave a Reply

Your email address will not be published.