അമ്മയുടെ വേര്‍പാടിലും കര്‍ത്തവ്യനിരതനായി പ്രധാന മന്ത്രി ബംഗാളിലെ വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനം ചെയ്തു
1 min readകൊല്‍ക്കത്ത: അമ്മയുടെ വേര്‍പാടിനിടയിലും ഔദ്യോഗിക ചടങ്ങുകള്‍ മുടക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ലാ?ഗ് ഓഫ് ചെയ്തു. ഹൗറയെയും ന്യൂ ജല്‍പായ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്. ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ്, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
7.45 മണിക്കൂര്‍ കൊണ്ട് 564 കിലോമീറ്റര്‍ ദൂരം പിന്നിടുന്ന ബ്ലൂ ആന്‍ഡ് വൈറ്റ് ട്രെയിന്‍ റൂട്ടിലെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് മൂന്ന് മണിക്കൂര്‍ യാത്രാ സമയം ലാഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ബര്‍സോയ്, മാള്‍ഡ, ബോള്‍പൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് സ്റ്റോപ്പുകളുണ്ടാകും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ബം?ഗാളിലെ ചടങ്ങുകളില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ അമ്മയുടെ മരണത്തില്‍ ബം?ഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുശോചനമറിയിച്ചു. ”ഇന്ന് ദുഃഖകരമായ ദിവസമാണ്. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ പ്രവൃത്തിയിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും നിങ്ങളുടെ അമ്മയെ സ്‌നേഹിക്കാന്‍ ദൈവം നിങ്ങള്‍ക്ക് ശക്തി നല്‍കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ” മമതാ ബാനര്‍ജി പറഞ്ഞു.
മാതാവിന്റെ വിയോഗവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ദില്ലിയില്‍ നിന്നും അഹമ്മദാബാദില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. പിന്നാലെ വിലാപയാത്രയായി കനത്ത സുരക്ഷയോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും ഒന്‍പതരയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാവുകയും ചെയ്തു.