പ്ലസ് ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍; സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
1 min readകോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനി എംബിബിഎസ് ക്ലാസില്‍. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് ദിവസം അധികൃതര്‍ അറിയാതെ ക്ലാസിലിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29ന് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങിയിരുന്നു. 245 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാര്‍ഥിനി കടന്നുകൂടിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ ഇന്നലെ രാത്രി പരാതി നല്‍കി. വിദ്യാര്‍ത്ഥികളുടെ പ്രവേശന പട്ടികയില്‍ പേരില്ലെങ്കിലും ഹാജര്‍ പട്ടികയില്‍ കുട്ടിയുടെ പേര് വന്നത് ദുരൂഹമാണെന്ന പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥി മലപ്പുറം സ്വദേശിനിയാണ്.